Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:47 AM GMT Updated On
date_range 5 Aug 2017 8:47 AM GMT2000 രൂപക്ക് കട്ടിലും കിടക്കയും: തട്ടിപ്പ് സംഘം ചങ്ങരംകുളത്തും
text_fieldsbookmark_border
ചങ്ങരംകുളം: കുറഞ്ഞ വിലയിൽ വീട്ടുപകരണങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘം ചങ്ങരംകുളം മേഖലയിലും എത്തിയതായി വിവരം. കഴിഞ്ഞ മാസം മൂക്കുതല റോഡിലെ വീട്ടമ്മയിൽനിന്ന് കുറഞ്ഞ വിലയില്‍ തയ്യല്‍ മെഷീന് നല്‍കാമെന്ന് പറഞ്ഞാണ് സംഘം പണം തട്ടിയത്. കഴിഞ്ഞ ദിവസം എടപ്പാളില്‍ കുറഞ്ഞ വിലയ്ക്ക് കിടക്കയും കട്ടിലും നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ 2000 രൂപ കൈക്കലാക്കിയിരുന്നു. കോലൊളമ്പ് കോലത്ത് ഫാത്തിമയാണ് കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായത്. ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ യുവാവ് വീട്ടമ്മയെ കബളിപ്പിക്കുകയായിരുന്നു. എടപ്പാൾ കുറ്റിപ്പുറം റോഡിൽ പ്രവർത്തിക്കുന്ന കെ.ആർ.എസ് ബെഡ് എംബോറിയം എന്ന സ്ഥാപനത്തിെൻറ മാർക്കറ്റിങ് മാനേജറാണ് താനെന്ന് പരിചയപ്പെടുത്തിയ ഇദ്ദേഹം കമ്പനിയുടെ ഓഫറാണ് 2000 രൂപക്ക് കട്ടിൽ എന്നും 500 രൂപ കൂടി നൽകിയാൽ കിടക്കയും കിട്ടുമെന്നും അറിയിച്ചു. വീട്ടമ്മ യുവാവ് ആവശ്യപ്പെട്ട തുക നൽകിയപ്പോൾ നിങ്ങളുടെ പേരും വിലാസവും കമ്പനിയിലേക്ക് അയച്ചു കഴിഞ്ഞുവെന്നും ഓഫിസിലെത്തി സാധനം കൈപ്പറ്റണമെന്നും അറിയിച്ചു. എന്നാൽ, എടപ്പാളിലെത്തി അന്വേഷിച്ചപ്പോഴാണ് ഇത്തരത്തിൽ കമ്പനിയില്ലെന്ന് അറിഞ്ഞത്. സംഭവത്തെ കുറിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സയൻസ് സെമിനാർ മത്സരം പെരുമ്പടപ്പ്: പൊന്നാനി ഉപജില്ല സയൻസ് ക്ലബിെൻറ കീഴിൽ ഉപജില്ല സയൻസ് സെമിനാർ മത്സരം നടത്തി. വന്നേരി ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ എം.വി. കുഞ്ഞിമോൻ ഉദ്ഘാടനം ചെയ്തു. പൊന്നാനി വിജയമാത സ്കൂളിലെ ശ്രീനിധി ഒന്നാം സ്ഥാനവും ഗേൾസ് സ്കൂളിലെ ആര്യ എസ്. ജയശ്രീ രണ്ടാം സ്ഥാനവും നേടി. സി.പി. സുന്ദരേശൻ, വിദ്യ, ടി. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. എ. ശ്രീകുമാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story