Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅറിവ് അജയ്യമായ ആയുധം...

അറിവ് അജയ്യമായ ആയുധം ^ബഷീറലി ശിഹാബ് തങ്ങൾ

text_fields
bookmark_border
അറിവ് അജയ്യമായ ആയുധം -ബഷീറലി ശിഹാബ് തങ്ങൾ വളാഞ്ചേരി: അറിവ് അജയ്യമായ ആയുധമാണെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ. അറിവി​െൻറ പ്രസരണം ഏറ്റവും മഹത്തരമായ കർമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളാഞ്ചേരി മർകസ് 30ാം വാർഷിക, ഹിഫ്ള്, വാഫി, വഫിയ്യ മെഗാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മർകസ് കാമ്പസിൽ പൂക്കോയ തങ്ങൾ നഗറിൽ നടന്ന പരിപാടിയിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത പാലക്കാട് ജില്ല ഉപാധ്യക്ഷൻ കുഞ്ഞഹമ്മദ് ബാഖവി നെടുങ്ങോട്ടൂർ, ചെമ്പുലങ്ങാട് മുഹമ്മദ് കുട്ടി മുസ്ലിയാർ എന്നിവർ പ്രാർഥന നിർവഹിച്ചു. അഹ്മദ് കബീർ ബാഖവി കാഞ്ഞാർ മുഖ്യഭാഷണം നിർവഹിച്ചു. ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട്, സി. മമ്മൂട്ടി എം.എൽ.എ എന്നിവർ അതിഥികളായി. എസ്.കെ.ഐ.എം.വി.ബി മാനേജർ മോയിൻകുട്ടി മാസ്റ്റർ, കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, മുഹമ്മദ് കുട്ടി മുസ്ലിയാർ പല്ലാർ, സി. മുഹമ്മദാലി കാട്ടിലങ്ങാടി, അബു യൂസുഫ് കുരിക്കൾ, അബ്ദുൽ കരീം ഹാജി തിരുവത്തറ, അശ്റഫ് കോക്കൂർ, പി.കെ.എ. സിദ്ദീഖ് ഹാജി ആദൃശേരി, ബീരാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വളാഞ്ചേരി മർകസ് 30ാം വാർഷിക, സനദ്ദാന മെഗാസമ്മേളനത്തിന് തുടക്കം വളാഞ്ചേരി: 'വൈാജ്ഞാനിക വിപ്ലവത്തി​െൻറ മുപ്പതാണ്ട്' ശീർഷകത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന വളാഞ്ചേരി മർകസ് 30ാം വാർഷിക സനദ്ദാന മെഗാ സമ്മേളനത്തിന് തുടക്കമായി. പാണക്കാട് സാദാത്തീതങ്ങളുടേയും മർകസ് സ്ഥാപകൻ കെ.കെ. അബൂബക്കർ ഹസ്രത് താനൂർ, സ്ഥാപിത സെക്രട്ടറി കെ.ടി. കുഞ്ഞുട്ടി ഹാജി എന്നിവരുടെയും മഖ്ബറ സിയാറത്തോടെയാണ് സമ്മേളന പരിപാടികൾ ആരംഭിച്ചത്. സിയാറത്തിന് മർകസ് വാഫി കോളജ് വൈസ് പ്രിൻസിപ്പൽ ഫൈസി താനൂർ, ചരിത്ര വിഭാഗം തലവൻ പ്രഫ. മുഹമ്മദ് കുട്ടി ഫൈസി, കർമശാസ്ത്ര വിഭാഗം തലവൻ പ്രഫ. എം.കെ. അബ്ദുല്ല ഫൈസി കൊടശ്ശേരി എന്നിവർ നേതൃത്വം നൽകി. ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ അംഗം മരക്കാർ ഫൈസി നിറമരുതൂർ എന്നിവർ പ്രാർഥന നിർവഹിച്ചു. വൈകീട്ട് നടന്ന മജ്ലിസുന്നൂർ സംഗമത്തിന് കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകി. എസ്.വൈ.എസ് ജില്ല സെക്രട്ടറി ഹസൻ സഖാഫി പൂക്കോട്ടൂർ ഉദ്ബോധന ഭാഷണം നിർവഹിച്ചു. പ്രഫ. ഹംസക്കുട്ടി ബാഖവി ആദൃശേരി, കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, കെ.വി. ഹംസ മൗലവി എന്നിവർ സംസാരിച്ചു. അബ്ബാസലി ശിഹാബ് തങ്ങൾ പതാകയുയർത്തി. തുടർന്നുനടന്ന ഉദ്ഘാടന സമ്മേളനം ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അഹ്മദ് കബീർ ബാഖവി കാഞ്ഞാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ശനിയാഴ്ച അൽ ഗൈസ് ഇസ്ലാമിക് ആൻഡ് ആർട്സ് കോളജ് മർകസ് കാമ്പസിൽ നിന്നും പഠനം പൂർത്തിയാക്കിയ 120ൽപരം വഫിയ്യ പണ്ഡിതകൾക്കുള്ള സനദ് ദാന സംഗമം നടക്കും. വൈകീട്ട് വിദ്യാതീരം സെഷൻ കോഴിക്കോട് വലിയ ഖാദി പാണക്കാട് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ശിയാസലി വാഫി മുഖ്യഭാഷണം നിർവഹിക്കും. ചെറുവാളൂർ ഹൈേദ്രാസ് മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകും. Tir w7
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story