Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂർ ഗവ. കോളജിന്​...

നിലമ്പൂർ ഗവ. കോളജിന്​ ധനകാര‍്യ വകുപ്പി‍െൻറ അനുമതി

text_fields
bookmark_border
നിലമ്പൂർ: നിലമ്പൂരിൽ അനുവദിച്ച സർക്കാർ കോളജിന് ധനകാര‍്യ വകുപ്പി‍​െൻറ അനുമതി ലഭിച്ചു. മന്ത്രിസഭ സമർപ്പിച്ച റിപ്പോർട്ടിൽ വെള്ളിയാഴ്ചയാണ് ധനകാര‍്യ വകുപ്പ് ഒപ്പിട്ടത്. ഇതോടെ ഈ അധ‍്യയനവർഷംതന്നെ കോളജ് തുടങ്ങാനാവും. സർക്കാറി‍​െൻറ കടുത്ത സാമ്പത്തിക പ്രയാസം മൂലം ഈ വർഷം കോളജ് തുടങ്ങാൻ ധനകാര‍്യ വകുപ്പി‍​െൻറ അനുമതി ലഭിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. കോളജി‍​െൻറ മൂന്നുവർഷത്തെ പ്രവർത്തന ചെലവി‍​െൻറ റിപ്പോർട്ട് മുമ്പ് ഡയറക്ടർക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് ഈ അധ‍്യയനവർഷം കോളജിന് അനുമതി നൽകുന്നത് പ്രയാസകരമാവുമെന്ന് ധനകാര‍്യവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, മന്ത്രിസഭയുടെ സമ്മർദത്തെ തുടർന്ന് കോളജി‍​െൻറ ഒരുവർഷത്തെ പ്രവർത്തനത്തിന് വരുന്ന ചെലവി‍​െൻറ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതേ തുടർന്ന് കോളജ് സ്പെഷ‍ൽ ഓഫിസർ ബുധനാഴ്ചയാണ് പുതുക്കിയ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ടി‍​െൻറ അടിസ്ഥാനത്തിലാണ് ധനകാര‍്യവകുപ്പി‍​െൻറ അനുമതി ലഭ‍്യമായത്. എന്നാൽ, ഈ വർഷം രണ്ടോ മൂന്നോ കോഴ്സുകൾക്ക് മാത്രമേ ആദ‍്യഘട്ടത്തിൽ അനുമതി ലഭിക്കുകയുള്ളൂവെന്നാണ് സൂചന. ഏഴ് കോഴ്സുകൾ അനുവദിക്കണമെന്നാവശ‍്യപ്പെട്ടാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ഈ അധ‍്യയനവർഷംതന്നെ കോളജ് തുടങ്ങും -എം.എൽ.എ നിലമ്പൂർ: നിലമ്പൂരിൽ അനുവദിച്ച ഗവ. കോളജ് ഈ അധ‍്യയനവർഷംതന്നെ തുടങ്ങുമെന്ന് പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ മാധ‍്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഉറപ്പ് നൽകിയത്. കോളജിന് എതിരെ ഇപ്പോൾ ഉയരുന്നത് രാഷ്ട്രീയ എതിരാളികളുടെ പ്രചാരണം മാത്രമാണ്. ധനകാര‍്യവകുപ്പി‍​െൻറ അനുമതി ലഭിച്ചിട്ടുണ്ട്. കോളജ് എജുക്കേഷൻ ഡിപ്പാർട്ട്മ​െൻറിന് ഫയലുകൾ കൈമാറിയിട്ടുണ്ട്. ഏതൊക്കെ കോഴ്സുകളും തസ്തികകളും വേണമെന്നും മറ്റുമുള്ള കാര‍്യങ്ങളിൽ തീരുമാനമാകുന്നതിനുള്ള കാലതാമസം മാത്രമാണുള്ളതെന്നും എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story