Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 8:32 AM GMT Updated On
date_range 2017-08-05T14:02:59+05:30അടച്ചിട്ട റെയിൽവേ ഗേറ്റിന് മുന്നിലെ ലോറിയിൽ മയങ്ങി ട്രക്ക് ഡ്രൈവർ
text_fieldsഏലംകുളം: അടച്ചിട്ട റെയിൽവേ ഗേറ്റിൽ നിർത്തിയിട്ട ട്രക്കിലിരുന്ന് ഡ്രൈവറുടെ മയക്കം. സംസ്ഥാന പാതയിൽ ചെറുകര റെയിൽവേ ഗേറ്റ് അടച്ചതോടെ ലഭിച്ച സമയം ഒന്ന് മയങ്ങുകയാണ് ലോഡുമായെത്തിയ ലോറിയിലെ ഡ്രൈവർ. ദീർഘ ദൂര യാത്ര ചെയ്യുന്ന ചരക്കു ലോറികളടക്കമുള്ള വലിയ ശതമാനം വാഹനങ്ങളിലെയും ഡ്രൈവർമാരുടെ സ്ഥിതി ഇത് തന്നെയാണ്. വിശ്രമമില്ലാെത മണിക്കൂറുകളോളം നീളുന്ന ഇത്തരം യാത്രകളാണ് പലപ്പോഴും അപകടങ്ങളിലേക്ക് വലിയ വാഹനങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നത്. വൻതുക ടാക്സ് കൊടുത്തും മറ്റും റോഡിലോടുന്ന ഇൗ വാഹനങ്ങൾ പറഞ്ഞ സമയത്ത് ലോഡ് എത്തിക്കാതിരുന്നാലുണ്ടാകുന്ന പൊല്ലാപ്പുകളും മറ്റുമാണ് ഡ്രൈവർമാരെ ഇത്തരം സാഹസികയാത്രകൾക്ക് പ്രേരിപ്പിക്കുന്നത്. ദീർഘദൂര യാത്രകളിൽ ഒന്നിലധികം ഡ്രൈവർമാർ വേണമെന്നതും ലോഡ് കയറ്റിയ വാഹനങ്ങൾ മുന്നറിയിപ്പ് ലൈറ്റുകൾ പ്രദർശിപ്പിക്കണമെന്നതും നിയമത്തിലുെണ്ടങ്കിലും മിക്കപ്പോഴും ഇത് നോക്ക് കുത്തിയായിമാറുന്നതാണ് പതിവ്. (ചെറുകര റെയിൽവേഗേറ്റിൽ നിർത്തിയിട്ട ലോറിയിൽ മയങ്ങുന്ന ഡ്രൈവർ)
Next Story