Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുട്ടിക്ക് നൽകിയ...

കുട്ടിക്ക് നൽകിയ പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷണം

text_fields
bookmark_border
വളയം: പനിക്ക് ചികിത്സ തേടിയ ഏഴു വയസ്സുകാരിക്ക് കഴിക്കാൻ കൊടുത്ത പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷണം. വളയം പൂവ്വംവയൽ താനിയുള്ളപറമ്പത്ത് മനോജി​െൻറ മകൾ നിരഞ്ജനക്ക് (7) വളയം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽനിന്ന് നൽകിയ ഗുളികയിലാണ് കമ്പിക്കഷണം. കുട്ടിയെ അമ്മ നിഷ വ്യാഴാഴ്ചയാണ് ഡോക്ടറെ കാണിച്ചത്. ഡോക്ടർ കുറിച്ചുകൊടുത്ത മരുന്ന് ആശുപത്രിയിൽനിന്ന് വാങ്ങി വീട്ടിലെത്തിയശേഷം കഴിക്കാനെടുത്തപ്പോഴാണ് കമ്പി ശ്രദ്ധയിൽപെട്ടത്. ഒരു നേരം പകുതി ഗുളിക കഴിക്കാനായിരുന്നു ഡോക്ടർ നിർദേശിച്ചത്. ഇതനുസരിച്ച് ഗുളിക രണ്ടായി മുറിച്ച് കുട്ടിക്ക് കൊടുക്കുമ്പോഴാണ് കമ്പിക്കഷണം കണ്ടത്. ഗുളികയും കമ്പിക്കഷണവും ആശുപത്രിയിൽ കാണിച്ചതോടെ സംഭവം അധികൃതരെ അറിയിക്കാമെന്ന് സൂപ്രണ്ട് ഉറപ്പുനൽകി. സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകൾ ഗുണനിലവാരം കുറവാണെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story