Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:38 AM GMT Updated On
date_range 4 Aug 2017 8:38 AM GMTവയോധികയുടെ കാലൊടിഞ്ഞ സംഭവം: ക്ഷേത്രം കാവൽക്കാരന് സസ്പെൻഷൻ
text_fieldsbookmark_border
ഗുരുവായൂർ: ദർശനത്തിന് എത്തിയ വയോധികയുടെ കാലൊടിഞ്ഞ സംഭവത്തിൽ ക്ഷേത്രം കാവൽക്കാരൻ സി. ശിവശങ്കരനെ ദേവസ്വം സസ്പെൻഡ് ചെയ്തു. വയോധികയുടെ ബന്ധുക്കളോട് മോശമായി സംസാരിെച്ചന്ന് പരാതിയുണ്ടായിരുന്ന ക്ലർക്ക് കെ.എൻ. ജയശ്രീയെ ഇൻഷുറൻസ് വിഭാഗത്തിൽ നിന്ന് മരാമത്ത് വിഭാഗത്തിലേക്ക് മാറ്റി. ഇവരോട് വിശദീകരണം ആവശ്യപ്പെടാനും വ്യാഴാഴ്ച ചേർന്ന ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. പരിക്കേറ്റയാൾക്ക് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കാനായി അടിയന്തര നടപടി സ്വീകരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. ജൂലൈ 20 നാണ് ദർശനത്തിന് എത്തിയ എരമംഗലം പെരുമ്പുള്ളിശ്ശേരി കിഴക്കെവളപ്പില് കുഞ്ഞുലക്ഷ്മിയമ്മക്ക് (70) പരിക്കേറ്റത്. പ്രസാദകൗണ്ടറിൽ നിൽക്കുമ്പോൾ കാവൽക്കാരനായ സി. ശിവശങ്കരൻ തള്ളിയിട്ടതിനെ തുടർന്നാണ് വീണതെന്ന് കുഞ്ഞിലക്ഷ്മിയമ്മയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇൻഷുറൻസ് സഹായത്തിന് അപേക്ഷ നൽകാൻ സമീപിച്ചപ്പോൾ ക്ലർക്ക് ജയശ്രീ മോശമായി സംസാരിച്ചതായും പരാതിയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story