Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇന്നുമുതൽ ട്രെയിൻ...

ഇന്നുമുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം

text_fields
bookmark_border
ഇന്നുമുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം കൊച്ചി: അങ്കമാലി സ്റ്റേഷനിൽ യാർഡ് നവീകരണത്തി​െൻറ ഭാഗമായി വെള്ളിയാഴ്ച മുതൽ 12വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. തൃശൂരിനും എറണാകുളത്തിനുമിടയിൽ 15 മിനിറ്റ് മുതൽ മൂന്നു മണിക്കൂർ വരെ ട്രെയിൻ വൈകും. എറണാകുളത്തുനിന്നുള്ള പാലക്കാട് മെമു, ഗുരുവായൂർ പാസഞ്ചർ എന്നിവ റദ്ദാക്കി. കൂടാതെ ഗുരുവായൂർ–തൃശൂർ പാസഞ്ചറും (56373/374) റദ്ദാക്കി. നാല്, ആറ്, ഏഴ് തീയതികളിൽ നിസാമുദ്ദീൻ–എറണാകുളം മംഗള എക്സ്പ്രസ് തൃശൂരിലും നാലിനും ആറിനും കണ്ണൂർ–ആലപ്പുഴ എക്സ്പ്രസ് ചാലക്കുടിയിലും യാത്ര അവസാനിപ്പിക്കും. എറണാകുളം–നിലമ്പൂർ പാസഞ്ചർ 20 മിനിറ്റ് വൈകി ഒാടും. ചൊവ്വാഴ്ച എറണാകുളത്തുനിന്ന് പുറപ്പെടുന്ന പുണെ എക്സ്പ്രസ് ഒരു മണിക്കൂർ വൈകി 6.15നാണ് പുറപ്പെടുക. തിരുവനന്തപുരം–ദൽഹി കേരള എക്സ്പ്രസിന് ചാലക്കുടിയിൽ സ്റ്റോപ് അനുവദിക്കും. 12ന് തിരുവനന്തപുരം– ഷൊർണൂർ വേണാട് എക്സ്പ്രസ് എറണാകുളത്തും കണ്ണൂർ– എറണാകുളം ഇൻറർസിറ്റി ചാലക്കുടിയിലും യാത്ര അവസാനിപ്പിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story