Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:29 AM GMT Updated On
date_range 3 Aug 2017 8:29 AM GMTവയോധികയെ കബളിപ്പിച്ച് വ്യാജ ആധാരം നിർമിച്ചെന്ന്
text_fieldsbookmark_border
മലപ്പുറം: എഴുത്തും വായനയും അറിയാത്ത 75 കാരിയെ കബളിപ്പിച്ച ബന്ധു വ്യാജ ആധാരം രജിസ്റ്റർ ചെയ്തതായി തിരൂരങ്ങാടി സ്വദേശി ചെമ്പാട്ട് നാരായണനും ബന്ധുക്കളും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നാരായണെൻറ അമ്മ ചെറിയചക്കിയെ വീടുവെക്കാൻ ബാങ്ക് ലോണിനാണെന്ന് പറഞ്ഞ് കബളിപ്പിച്ച് ബന്ധു തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫിസിൽ ആധാരം രജിസ്റ്റർ ചെയ്തെന്നാണ് ആരോപണം. 2005 ലാണ് സംഭവം. 2012ലാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മുഖ്യമന്ത്രി, പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയതായി നാരായണൻ പറഞ്ഞു. നടപടിയില്ലാത്തതിനെ തുടർന്ന് വിജിലൻസിന് നൽകിയ പരാതിയിൽ അന്വേഷണം നടത്തി. തുടർനടപടിയുണ്ടായില്ല. നിലവിൽ തിരൂരങ്ങാടി സി.ഐയാണ് കേസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസിൽ ഹാജരാക്കിയിട്ടും അന്വേഷണം നടക്കുന്നില്ലെന്നും നാരായണൻ ആരോപിച്ചു. പ്രതിയെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി. ചന്ദ്രൻ, സി. ബിന്ദു, സി. സുബ്രഹ്മണ്യൻ, പി. ശിവശങ്കരൻ നായർ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story