Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:50 AM GMT Updated On
date_range 2 Aug 2017 8:50 AM GMTകോയമ്പത്തൂർ-^പുണെ വിമാന സർവിസ് സെപ്റ്റംബർ മുതൽ
text_fieldsbookmark_border
കോയമ്പത്തൂർ--പുണെ വിമാന സർവിസ് സെപ്റ്റംബർ മുതൽ കോയമ്പത്തൂർ: കോയമ്പത്തൂർ--പുണെ വിമാന സർവിസ് സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ കേന്ദ്രങ്ങൾ അറിയിച്ചു. നിലവിൽ സർവിസ് നടത്തുന്ന ജെറ്റ് എയർവേസിെൻറ ഡൽഹി--പുണെ, പുണെ-ഡൽഹി-- അമൃത്സർ റൂട്ടുകൾ കോയമ്പത്തൂരിലേക്ക് നീട്ടുകയാണ് ചെയ്യുന്നത്. ഇതിനാവശ്യമായ ക്ലിയറൻസ് ലഭ്യമായി. ഡൽഹിയിൽനിന്ന് രാത്രി 9.15ന് പുറപ്പെടുന്ന വിമാനം(9w363) 11.20ന് പുണെയിലിറങ്ങും. പുണെയിൽനിന്ന് രാത്രി 11.55ന് പുറപ്പെട്ട് പിറ്റെദിവസം പുലർച്ച 1.45ന് കോയമ്പത്തൂരിലെത്തും. തിരിച്ച് (9w364) പുലർച്ച 3.05ന് പുറപ്പെട്ട് 4.55ന് പുണെയിലെത്തും. രാവിലെ അഞ്ചരക്ക് പുണെയിൽനിന്ന് പുറപ്പെട്ട് 7.40ന് ഡൽഹിയിലെത്തും. ഇൗ വിമാനം പിന്നീട് 8.35ന് അമൃത്സറിലേക്ക് തിരിക്കും. വ്യാപാരി- വ്യവസായികൾക്കും തീർഥാടകർക്കും സർവിസ് ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story