Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:41 AM GMT Updated On
date_range 2 Aug 2017 8:41 AM GMTലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
text_fieldsbookmark_border
കാളികാവ്: അടക്കാകുണ്ട് ക്രസൻറ് ഹയര്‍ സെക്കന്‍ഡറിയില്‍ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് നടത്തി. ലഹരി മാഫിയക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ക്ലാസ് ഉദ്ഘാടനം ചെയ്ത ക്രസൻറ് പ്രധാനാധ്യാപകന് വി. റഹ്മത്തുല്ല പറഞ്ഞു. കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫിസറും കൗണ്‍സിലറുമായ അലവി ക്ലാസിന് നേതൃത്വം നല്കി. കൗമാരക്കാരെ ലക്ഷ്യംവെച്ച് വിവിധങ്ങളായ ലഹരിവസ്തുക്കള്‍ എവിടെയും സുലഭമാണെന്നും ലഹരിയുടെ അടിമകളാവാതിരിക്കാന്‍ വിദ്യാർഥികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്‍വീനര്‍ പി.കെ. ഫിറോസ്, സി. ആബിദ്, നിഷ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story