Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 8:50 AM GMT Updated On
date_range 1 Aug 2017 8:50 AM GMTഇൻഡിഗോയുടെ കോഴിക്കോട്^ദോഹ പ്രതിദിന സർവിസ് നാലായി കുറച്ചു
text_fieldsbookmark_border
ഇൻഡിഗോയുടെ കോഴിക്കോട്-ദോഹ പ്രതിദിന സർവിസ് നാലായി കുറച്ചു കൊണ്ടോട്ടി: ഇൻഡിഗോ എയറിെൻറ കോഴിക്കോട്-ദോഹ പ്രതിദിന സർവിസ് നാലായി കുറച്ചു. കഴിഞ്ഞ ജൂലൈ 20ന് കരിപ്പൂരിൽ നിന്നാരംഭിച്ച പുതിയ സർവിസുകളുടെ എണ്ണമാണ് താൽക്കാലികമായി വെട്ടിക്കുറച്ചത്. സാേങ്കതിക പ്രശ്നങ്ങളെ തുടർന്നാണ് സർവിസ് ചുരുക്കിയത്. ആഗസ്റ്റ് മാസത്തേക്ക് മാത്രമാണ് സർവിസ് കുറച്ചതെന്നും ഇതിനുശേഷം പഴയ രീതിയിലാകുമെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് പുതുക്കിയ ഷെഡ്യൂൾ പ്രകാരം സർവിസുണ്ടാകുക. മറ്റ് ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് തീയതി മാറ്റി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story