Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റ് സർവകലാശാല...

കാലിക്കറ്റ് സർവകലാശാല സുവർണ ജൂബിലി: പ്ലേസ്​മെൻറ്​ േപ്രാഗ്രാം നടത്തി

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കോമേഴ്സ് ആൻഡ് മാനേജ്മ​െൻറ് സ്റ്റഡീസ് പഠനവകുപ്പിൽ എം.ബി.എ വിദ്യാർഥികൾക്കായി പ്ലേസ്മ​െൻറ് േപ്രാഗ്രാം സംഘടിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിൽ െപ്രാബേഷനറി ഓഫിസർ തസ്തികയിലേക്കാണ് എഴുത്തുപരീക്ഷയും സംഘചർച്ചയും അഭിമുഖവും നടത്തിയത്. സർവകലാശാല കാമ്പസിെലയും കുറ്റിപ്പുറം, വടകര, കോഴിക്കോട്, പാലക്കാട്, അരണാട്ടുകര, തിരൂർ (തൃശൂർ) എന്നിവിടങ്ങളിലെ എം.ബി.എ വിദ്യാർഥികൾ പങ്കെടുത്തു. സുവർണ ജൂബിലി വർഷത്തിൽ വിപുലമായ രീതിയിൽ തുടർന്നും പ്ലേസ്മ​െൻറ് േപ്രാഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അറിയിച്ചു. കോമേഴ്സ് ആൻഡ് മാനേജ്മ​െൻറ് പഠനവകുപ്പ് മേധാവി ഡോ. ബി. ജോൺസൺ, പ്ലേസ്മ​െൻറ് സെൽ ചുമതല വഹിക്കുന്ന ഡോ. ഇ.കെ. സതീഷ്, സൗത്ത് ഇന്ത്യൻ ബാങ്ക് ജനറൽ മാനേജർ വി.എൽ. പോൾ തുടങ്ങിയവർ നേതൃത്വം നൽകി. - േപ്രംചന്ദ് ദേശീയ സെമിനാർ തുടങ്ങി തേഞ്ഞിപ്പലം: സുവർണ ജൂബിലി സെമിനാർ പരമ്പരയുടെ ഭാഗമായി പ്രശസ്ത ഹിന്ദി സാഹിത്യകാരൻ േപ്രംചന്ദി​െൻറ ജന്മദിനത്തിൽ കാലിക്കറ്റ് സർവകലാശാല ഹിന്ദി പഠനവകുപ്പി​െൻറ ആഭിമുഖ്യത്തിൽ ദേശീയ സെമിനാർ ആരംഭിച്ചു. വാർധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രഫ. അവതേഷ്കുമാർ ശുക്ല മുഖ്യപ്രഭാഷണം നടത്തി. ഡോ. പ്രമോദ് കൊവ്വപ്രത്ത് അധ്യക്ഷത വഹിച്ചു. ഭാഷ ഡീൻ ഡോ. കെ.കെ. ഗീതാകുമാരി, ഡോ. ആർ. സേതുനാഥ്, ഡോ. വി.കെ. സുബ്രമണ്യം തുടങ്ങിയവർ പങ്കെടുത്തു. രണ്ടിന് സമാപിക്കും. ഫോട്ടോ : േപ്രംചന്ദ് ഹിന്ദി ദേശീയ സെമിനാർ വാർധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ. ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story