Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാ​ടു​കാ​ണി...

നാ​ടു​കാ​ണി ചു​ര​ത്തി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് കു​ടും​ബ​ത്തി​ലെ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്​

text_fields
bookmark_border
നിലമ്പൂർ: നാടുകാണി ചുരത്തിൽ ഒന്നാംവളവിന് താഴെ കാർ കൊക്കയിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കം കുടുംബത്തിലെ എട്ടുപേർക്ക് പരിക്കേറ്റു. പാണ്ടിക്കാട് കൊടശ്ശേരി മാറാട്ടുപടി കണ്ടംകല്ല് അഷറഫ് (37), ഭാര‍്യ റൂബീന (33), മക്കളായ മുഹമ്മദ് ഷഹൽ (12), ഷിഫ ഫാത്തിമ (നാല്), അഷറഫി‍െൻറ സഹോദരൻ അമീർ (35), ഭാര‍്യ മുബീസ (24), ബന്ധുക്കളായ അസ്മ (39), സുനീർ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ റൂബീനയും മകൾ ശിഫ ഫാത്തിമയും തീവ്രപരിചരണ വിഭാഗത്തിലാണ്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. വിനോദയാത്ര കഴിഞ്ഞ് ഉൗട്ടിയിൽനിന്ന് മടങ്ങുകയായിരുന്നു കുടുംബം. വളവിൽ നിയന്ത്രണംവിട്ട ‘ടവേര’ കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. റോഡിൽനിന്ന് കാർ 15 മീറ്ററോളം താഴേക്ക് വീണു. കാറി‍െൻറ പിറകിലുണ്ടായിരുന്ന മറ്റൊരു കാറിലെ യാത്രകാരാണ് പരിക്കേറ്റവരെ നിലമ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് രാത്രിതന്നെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ കാർ നിശ്ശേഷം തകർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story