Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.ബി.എസ്.ഇ സ്കൂള്‍...

സി.ബി.എസ്.ഇ സ്കൂള്‍ കായികമേള: തിരൂര്‍ എം.ഇ.എസ് ചാമ്പ്യന്‍മാര്‍

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന സി.ബി.എസ്.ഇ സ്കൂള്‍ ജില്ല കായികമേളയില്‍ 228.5 പോയന്‍റുമായി തിരൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 28 സ്വര്‍ണവും16 വെള്ളിയും11 വെങ്കലവും നേടിയാണ് തിരൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായത്. 16 സ്വര്‍ണവും14 വെള്ളിയും ആറ് വെങ്കലവും നേടി 153.5 പോയന്‍റുമായി എം.ഐ.സി ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ചെറുകര രണ്ടാം സ്ഥാനവും 81 പോയന്‍േറാടെ മഞ്ചേരി എയ്സ് പബ്ളിക് സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ ട്രോഫികള്‍ സമ്മാനിച്ചു. മാനേജ്മെന്‍റ് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് എ. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. എം.ഇ.എസ് ജില്ല പ്രസിഡന്‍റ് അബ്ദുല്‍ ജബ്ബാര്‍, മാനേജ്മെന്‍റ് അസോസിയേഷന്‍ സെക്രട്ടറി മജീദ് ഐഡിയല്‍, ട്രഷറര്‍ പി.എം. പത്മകുമാര്‍, സഹോദയ പ്രസിഡന്‍റ് ഡോ. കെ.എം. മുഹമ്മദ്, സെക്രട്ടറി അനീഷ് കുമാര്‍, ട്രഷറര്‍ പി. ജനാര്‍ദനന്‍, ജോമോന്‍ മലേക്കുടി, ഡോ. ദിവ്യ, റഫീഖ് മുഹമ്മദ്, അബ്ദുല്‍ ജലീല്‍, ഷാഫി അമ്മായത്ത്, സി. നൗഷാദ്, പി.പി. നൗഫല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story