Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2019 11:32 PM GMT Updated On
date_range 2019-01-04T05:02:59+05:30അത്തോളി ജി.വി.എച്ച്.എസ്.എസിൽ അക്ഷരവെളിച്ചം പകർന്ന് പുസ്തകപ്പുരകൾ
text_fieldsഅത്തോളി: ജി.വി.എച്ച്.എസ്.എസിലെ എല്ലാ ക്ലാസുകളിലും ഇനിമുതൽ മനോഹരമായ പുസ്തകപ്പുരകൾ അക്ഷരവെളിച്ചം പകരും. സ്കൂളില െ മുഴുവൻ ക്ലാസുകളിലേക്കും 41 അലമാരകൾ കൈമാറി. പഴയതും പുതിയതുമായ 100 പുസ്തകങ്ങൾ ഓരോ ലൈബ്രറിയിലും സജ്ജീകരിക്കും. ക്ലാസ് ലൈബ്രേറിയൻമാർക്കായിരിക്കും ചുമതല. പൂർവവിദ്യാർഥികൾ രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടെയാണ് ലൈബ്രറി സജ്ജീകരിക്കുന്നത്. ക്ലാസ് ലൈബ്രറി സ്ഥാപിക്കാൻ രണ്ടു ലക്ഷത്തോളം രൂപ െചലവായി. പുസ്തകം സമാഹരിക്കുന്നതിനു നേരേത്ത പുസ്തകോത്സവവും സംഘടിപ്പിച്ചിരുന്നു. വടകരയിലാരംഭിച്ച സമ്പൂർണ ക്ലാസ് ലൈബ്രറി പദ്ധതിയുടെ ഭാഗമായാണ് പുസ്തകപ്പുരകൾ എന്ന പേരിൽ മുഴുവൻ ക്ലാസുകളിലും സ്റ്റീൽ അലമാറകൾ സ്ഥാപിക്കുന്നത്. ഇവിടെ പ്രവർത്തിക്കുന്ന സ്കൂൾ ലൈബ്രറി സംസ്ഥാനത്തെതന്നെ മികച്ച സ്കൂൾ ലൈബ്രറിയാണ്. ക്ലാസുകളിലേക്ക് അലമാരകളുടെ വിതരണം പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആർ. ഇന്ദു അധ്യക്ഷത വഹിച്ചു. എച്ച്.എം. ലത കാരാടി, എ.കെ. ജീജ, ഉഷ പനാട്ടിൽ, എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Next Story