Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2018 11:32 PM GMT Updated On
date_range 14 Dec 2018 11:32 PM GMT'ഉണ്ണികളുടെ ഉണർത്തുപാട്ട്' ആരോഗ്യവകുപ്പ് ജില്ല കലാജാഥ പ്രയാണമാരംഭിച്ചു
text_fieldsbookmark_border
കുറ്റ്യാടി: ആരോഗ്യ വകുപ്പിെൻറയും ദേശീയ ആരോഗ്യ മിഷെൻറയും ശിശുസംരക്ഷണ പദ്ധതികളുടെ പ്രചാരണാർഥം ജില്ല കലാജാഥ യും തെരുവുനാടകവും പ്രയാണം തുടങ്ങി. ജനനസമയത്തു തന്നെ കുട്ടികൾക്കുണ്ടാകുന്ന വൈകല്യങ്ങൾ കണ്ടുപിടിച്ച് സൗജന്യ ചികിത്സ നൽകി സുഖപ്പെടുത്തുന്ന സർക്കാറിെൻറ മാതൃക പദ്ധതികളെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കലാജാഥ. ഉണ്ണികളുടെ ഉണർത്തുപാട്ട് എന്ന മാവൂർ നവധാര തിയറ്റേഴ്്സിെൻറ തെരുവുനാടകത്തിെൻറ രചനയും സംവിധാനവും മാവൂർ വിജയനാണ് നിർവഹിച്ചത്. ജാഥ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ. എ. ജമീല ഉദ്ഘാടനം ചെയ്തു. ജോൺസൺ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. മാവൂർ വിജയൻ, എൻ.കെ. സിനില എന്നിവർ സംസാരിച്ചു. ജില്ലയിലെ 14 കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിച്ച് 20ന് മുക്കം സി.എച്ച്.സിയിൽ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story