Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാട്ടുപന്നി കൃഷി...

കാട്ടുപന്നി കൃഷി നശിപ്പിച്ചു

text_fields
bookmark_border
പേരാമ്പ്ര: പട്ടാണിപ്പാറ കുരിക്കള്‍ മഠത്തില്‍ രാമനാരായണ​െൻറ വീട്ടുവളപ്പിലെ കൃഷി പന്നിക്കൂട്ടം നശിപ്പിച്ചു. ന ൂറോളം ചേമ്പുകളും കാച്ചില്‍, കൂവ്വ കൃഷികളുമാണ് നശിപ്പിച്ചത്. ചങ്ങരോത്ത്, ചക്കിട്ടപാറ, കൂത്താളി ഗ്രാമപഞ്ചായത്തുകളിലെ കാര്‍ഷിക വിളകള്‍ കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ് എന്നിവ നശിപ്പിക്കുന്നത് പതിവാണ്. വനത്തില്‍നിന്ന് കൂട്ടത്തോടെ എത്തുന്ന പന്നികള്‍ കൃഷിയിടത്തിലെ കപ്പ, ചേമ്പ് തുടങ്ങിയ വിളകളാണ് നശിപ്പിക്കുന്നത്. വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് നിയന്ത്രിക്കാന്‍ വനംവകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story