Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2018 11:35 PM GMT Updated On
date_range 2018-12-30T05:05:01+05:30പൊതുമരാമത്ത് ജോലിയില്‍ വീഴ്ച വരുത്തുന്ന കരാറുകാരുടെ ലൈസൻസ് റദ്ദ് ചെയ്യും ^മന്ത്രി ജി. സുധാകരന്‍
text_fieldsപൊതുമരാമത്ത് ജോലിയില്‍ വീഴ്ച വരുത്തുന്ന കരാറുകാരുടെ ലൈസൻസ് റദ്ദ് ചെയ്യും -മന്ത്രി ജി. സുധാകരന്‍ നാദാപുരം: പൊതുമരാമത്ത് ജോലികള്‍ കാരാറെടുക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ പണിപൂര്‍ത്തിയാക്കാതെ വീഴ്ചവരുത്തിയാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് മന്ത്രി ജി. സുധാകരന്‍. നാദാപുരം-മുട്ടുങ്ങല്‍ റോഡിെൻറ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒഞ്ചിയം റോഡ് നിർമാണത്തില്‍ കാരാറുകാരന് വീഴ്ച പറ്റിയിട്ടുണ്ട്. ഈ കരാറുകാരന്‍ ജില്ലക്കകത്തും പുറത്തുമായി അേഞ്ചാളം പ്രവൃത്തികള്‍ നടത്തുന്നുണ്ട്. ഇവയെല്ലാം പരിശോധിച്ച് വീഴ്ച ബോധ്യപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും അയാള്‍ക്ക് ഹൈകോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. കോണ്‍ട്രാക്ടര്‍മാര്‍ക്ക് യോഗ്യത നിർണയിക്കുമെന്നും ടെന്‍ഡറുകളില്‍ ആവശ്യമായ നിബന്ധനകള്‍ പുതുതായി വെക്കുമെന്നും മന്ത്രി പറഞ്ഞു. ഒഞ്ചിയം റോഡ് പണി ജനുവരി 31നകം പൂര്‍ത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥരില്‍നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. വികസനത്തിനാണ് സർക്കാർ മുന്‍തൂക്കം നൽകുന്നത്. വികസനത്തിന് ഫണ്ട് നൽകുന്നതില്‍ രാഷ്ട്രീയ വിവേചനമില്ലെന്നും മന്ത്രി പറഞ്ഞു. ഇ.കെ. വിജയന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.കെ. നാണു എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണന്‍, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയില്‍ രാധാകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ എം.കെ. സഫീറ, കെ. അച്യുതന്‍, ടി.കെ. അരവിന്ദാക്ഷന്‍, പി.വി. കവിത, കെ.കെ. നളിനി, കുഞ്ഞിക്കണ്ണന്‍, ജില്ല പഞ്ചായത്തംഗം അഹമ്മദ് പുന്നക്കല്‍, പി.കെ. ഷൈലജ, സി.വി. കുഞ്ഞികൃഷ്ണന്‍, മണ്ടോടി ബഷീര്‍, വി.പി. കുഞ്ഞികൃഷ്ണന്‍, സൂപ്പി നരിക്കാട്ടേരി, എ. സജീവന്‍, പി. ഗവാസ്, കരിമ്പില്‍ ദിവാകരന്‍, കെ.ടി.കെ. ചന്ദ്രന്‍, വസന്ത കരിമ്പില്‍, പി.എം. നാണു, ബിജു കായക്കൊടി, പോക്കു ഹാജി, കുരുമ്പയത്ത് കുഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു. എക്‌സി. എൻജിനീയര്‍ ആര്‍. സിന്ധു സ്വാഗതം പറഞ്ഞു.
Next Story