Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightനാ​ലു ദി​വ​സം​കൊ​ണ്ട്...

നാ​ലു ദി​വ​സം​കൊ​ണ്ട് 10 പേർക്ക്​ രോഗം; കോ​വി​ഡ് പേടിയിൽ പുതുപ്പാടി  

text_fields
bookmark_border

ഈ​ങ്ങാ​പ്പു​ഴ: നാ​ലു ദി​വ​സം​കൊ​ണ്ട് 10 കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച​തോ​ടെ പു​തു​പ്പാ​ടി ഭീ​തി​യു​ടെ നി​ഴ​ലി​ൽ. വെ​ള്ളി​യാ​ഴ്ച​യോ​ടെ​യാ​ണ് കൈ​ത​പ്പൊ​യി​ലി​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. അ​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ 6, 7, 8 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്​​ൻ​മ​െൻറ്​ സോ​ണാ​ക്കി പ്ര​ഖ്യാ​പി​ക്കു​ക​യും ഇ​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള എ​ല്ലാ റോ​ഡു​ക​ളും അ​ട​ക്കു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച പു​തു​പ്പാ​ടി സി.​എ​ച്ച്.​സി​യി​ൽ 96 പേ​ർ​ക്ക് സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഡ്രൈ​വ​ർ​മാ​ർ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​രി​ക​ൾ, കൈ​ത​പ്പൊ​യി​ലി​ൽ പ്ര​ഥ​മ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ​പെ​ട്ട നാ​ലു പേ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ പ​ത്താ​യി വ​ർ​ധി​ക്കു​ക​യും കാ​ക്ക​വ​യ​ലി​ൽ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​വാ​തെ ഒ​രു സ്ത്രീ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ കോ​വി​ഡ് ഭീ​തി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന പ​ഞ്ചാ​യ​ത്താ​യ​ത്​ ഭീ​തി​യു​ടെ തോ​ത് വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ച​ര​ക്കു​മാ​യെ​ത്തു​ന്ന ഡ്രൈ​വ​ർ​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും ചു​രം ഇ​റ​ങ്ങി​വ​ന്ന് അ​ടി​വാ​ര​ത്താ​ണ് വി​ശ്ര​മി​ക്കാ​റു​ള്ള​ത്. പു​തു​പ്പാ​ടി​യി​ൽ കോ​വി​ഡി​ന് തു​ട​ക്കം​കു​റി​ച്ച​ത് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളാ​യ ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​യി വ​ന്ന​വ​രാ​ണ്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ പു​തു​പ്പാ​ടി ഗ​വ. ഹൈ​സ്കൂ​ളി​ൽ 100 പേ​ർ​ക്ക് കോ​വി​ഡ്  സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ഇ. ജ​ലീ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukkomcovid
News Summary - 10 Covid cases with in four days
Next Story