കടൽ കനിയുന്നില്ല; മത്സ്യമേഖലയിൽ വറുതി

10:59 AM
14/02/2020
ബേപ്പൂർ തുറമുഖത്ത് മത്സ്യലഭ്യത കുറഞ്ഞതിനാൽ, കടലിൽ പോകാനാകാതെ കെട്ടിയിട്ട ബോട്ടുകൾ

ബേ​പ്പൂ​ർ: ക​ട​ലി​ൽ മ​ത്സ്യ​ല​ഭ്യ​ത കു​റ​ഞ്ഞ​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ളും ബോ​ട്ടു​ട​മ​ക​ളും വ​റു​തി​യി​ൽ. ബേ​പ്പൂ​ർ ഫി​ഷി​ങ്​ ഹാ​ർ​ബ​റി​ൽ​നി​ന്ന്​ മീ​ൻ​പി​ടി​ത്ത​ത്തി​ന് ക​ട​ലി​ൽ പോ​കു​ന്ന ബോ​ട്ടു​ക​ളി​ൽ മി​ക്ക​വ​ക്കും ഇ​ന്ധ​ന​ച്ചെ​ല​വ് പോ​ലും ല​ഭി​ക്കു​ന്നി​ല്ല. ഈ ​സ​മ​യ​ത്ത് ബോ​ട്ടു​കാ​ർ​ക്ക് വെ​ള്ള കൂ​ന്ത​ൾ, വ​ലി​യ വെ​ള്ള നെ​ത്തോ​ലി, കി​ളി​മീ​ൻ, അ​ര​ക്ക​ണ​വ (ക​ട്ട്ൽ ഫി​ഷ് ), അ​ര​ണ (വെ​മ്പി​ളി), നീ​രാ​ളി(​ഒ​ക്ടോ​പ​സ്) എ​ന്നി​വ സാ​മാ​ന്യം ന​ല്ല തോ​തി​ൽ ല​ഭി​ക്കാ​റു​ള്ള​താ​ണ്. എ​ന്നാ​ൽ, ഇ​വ​യു​ടെ സാ​ന്നി​ധ്യം തെ​ല്ലു​പോ​ലും ക​ട​ലി​ലി​ല്ലെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ക​ട​ലി​ൽ മ​ത്സ്യ​ത്തി​​െൻറ ല​ഭ്യ​ത കു​റ​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ സാ​മ്പ​ത്തി​ക പ്ര​യാ​സ​ത്തി​ലാ​യ ഉ​ട​മ​ക​ൾ ബോ​ട്ടു​ക​ൾ ഹാ​ർ​ബ​റി​ൽ ത​ന്നെ കെ​ട്ടി​യി​ടു​ക​യാ​ണ്. വ​ലി​യ ബോ​ട്ടു​ക​ളി​ലെ​ല്ലാം ചൈ​ന​യു​ടെ ഹൈ​പ​വ​ർ എ​ൻ​ജി​നാ​ണ് ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. അ​തി​നാ​ൽ സാ​ധാ​ര​ണ എ​ൻ​ജി​നു​ക​ളേ​ക്കാ​ളും കൂ​ടു​ത​ൽ ഇ​ന്ധ​നം വേ​ണ്ടി​വ​രും. വ​ല​യി​ട്ട് മീ​ൻ​പി​ടി​ക്കു​ന്ന ബോ​ട്ടു​ക​ളും ചൂ​ണ്ട​പ്പ​ണി​ക്കു പോ​കു​ന്ന ബോ​ട്ടു​ക​ളു​മാ​ണ് ബേ​പ്പൂ​രി​ൽ ഏ​റെ​യും. ഡീ​സ​ൽ ചെ​ല​വി​ന​നു​സ​രി​ച്ചു​ള്ള മീ​ൻ​പോ​ലും ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ പ​ല​തും ക​ന​ത്ത ന​ഷ്​​ട​ത്തി​ലാ​യി. ബാ​ങ്കു​ക​ളി​ൽ നി​ന്നും സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ലോ​ണെ​ടു​ത്ത് ബോ​ട്ടു​ക​ൾ ക​ട​ലി​ൽ ഇ​റ​ക്കി​യ​വ​ർ ഇ​തോ​ടെ പ്ര​യാ​സ​ത്തി​ലാ​യി.

മാ​സ​ത്ത​വ​ണ തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​യ​തോ​ടെ ബാ​ങ്കു​ക​ൾ പ​ല​ർ​ക്കും നോ​ട്ടീ​സ് അ​യ​ച്ചു​ക​ഴി​ഞ്ഞു. മ​റ്റു തുു​റ​മു​ഖ​ങ്ങ​ളി​ലെ ഭൂ​രി​ഭാ​ഗം ബോ​ട്ടു​കാ​ർ​ക്കും സ​മാ​ന​സ്ഥി​തി ത​ന്നെ​യാ​ണു​ള്ള​ത്. ചെ​റി​യ ബോ​ട്ടു​ക​ൾ​ക്കാ​ണ് കു​റ​ച്ചെ​ങ്കി​ലും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, ആ​ഴ​ക്ക​ട​ലി​ൽ മ​ത്സ്യ​ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ഇ​ട​ത്ത​രം ബോ​ട്ടു​ക​ൾ തീ​ര​ത്തോ​ടു ചേ​ർ​ന്ന് വ​ല വ​ലി​ക്കാ​ൻ തു​ട​ങ്ങി​യ​ത്, ന​ന്നെ ചെ​റി​യ ബോ​ട്ടു​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തു​മൂ​ലം ചെ​റു ബോ​ട്ടു​ക​ളും ഇ​പ്പോ​ൾ മീ​നി​ല്ലാ​തെ തി​രി​ച്ചു​വ​രു​ക​യാ​ണ്. മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ബ​ന്ധ മേ​ഖ​ല​യി​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ണി​യി​ല്ലാ​താ​യി. ഐ​സ്​ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ, പീ​ലി​ങ്​ ഷെ​ഡു​ക​ൾ, മ​ത്സ്യ സം​സ്ക​ര​ണ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട മ​റ്റെ​ല്ലാ മേ​ഖ​ല​ക​ളി​ലും തൊ​ഴി​ലാ​ളി​ക​ളെ വെ​ട്ടി​ച്ചു​രു​ക്കി. മ​ത്സ്യ​മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ബേ​പ്പൂ​ർ അ​ങ്ങാ​ടി​ക​ളി​ലെ ക​ട​ക​മ്പോ​ള​ങ്ങ​ളി​ലും ഇ​ത​ര മേ​ഖ​ല​ക​ളി​ലും പ്ര​തി​ഫ​ലി​ച്ചു തു​ട​ങ്ങി. പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര വാ​ണി​ജ്യ നി​ർ​മാ​ണ തൊ​ഴി​ൽ മേ​ഖ​ല​ക​ളും ത​ള​ർ​ച്ച​യി​ലാ​ണ്. ഡീ​സ​ൽ വി​ല ദി​നം​പ്ര​തി വ​ർ​ധി​ച്ചു​വ​രു​ന്ന​തും മീ​ൻ​പി​ടി​ത്ത രം​ഗ​ത്തു​ള്ള​വ​ർ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ്.

Loading...
COMMENTS