മാളിൽനിന്നും കുഞ്ഞിൻെറ മാലകവർന്ന ദമ്പതികൾ അറസ്​റ്റിൽ

10:25 AM
04/10/2019
ഫസലുറഹ്മാൻ, ഷാഹിന

പ​ന്തീ​രാ​ങ്കാ​വ്:പാ​ലാ​ഴി ഹൈ​ലൈ​റ്റ് മാ​ളി​ലെ പ്രാ​ർ​ഥ​ന മു​റി​യി​ൽ​നി​ന്നും കു​ട്ടി​യു​ടെ മാ​ല ക​വ​ർ​ന്ന ദ​മ്പ​തി​ക​ൾ പൊ​ലീ​സി​​െൻറ പി​ടി​യി​ലാ​യി. കാ​സ​ർ​കോ​ട്​, ഉ​ടു​മ്പു​ത​ല  പു​ത്ത​ൻ​പു​ര​യി​ൽ ഫ​സ​ലു​റ​ഹ്മാ​ൻ (30), ഭാ​ര്യ ക​ണ്ണൂ​ർ പ​ള്ളി​വ​യ​ൽ ബ​ത്താ​ലി ഷാ​ഹി​ന (30) എ​ന്നി​വ​രെ​യാ​ണ് പ​ന്തീ​രാ​ങ്കാ​വ് എ​സ്.​ഐ വി.​എം. ജ​യ​​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സെ​പ്​​റ്റം​ബ​ർ 15ന് ​മ​ക്ക​ര​പ​റ​മ്പ് വാ​ക​ല്ലൂ​ർ ഷെ​രീ​ഫി​​െൻറ കു​ഞ്ഞി​​െൻറ ക​ഴു​ത്തി​ൽ നി​ന്നാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്. കു​ഞ്ഞു​ങ്ങ​ളു​മാ​യി ഹൈ​ലൈ​റ്റി​ലെ​ത്തു​ന്ന​വ​ർ പ്രാ​ർ​ഥ​ന​ക്ക് പോ​വു​മ്പോ​ൾ ന​മ​സ്കാ​ര മു​റി​യു​ടെ അ​ടു​ത്തു​നി​ന്ന് കു​ട്ടി​ക​ളു​ടെ ആ​ഭ​ര​ണം പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. 
മു​മ്പും സ​മാ​ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​രും പ​രാ​തി ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കാ​തി​രു​ന്ന​ത്.

മാ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ക​ണ്ണൂ​രി​ൽ​നി​ന്നും മോ​ഷ​ണ​ത്തി​നാ​യി സ്കൂ​ട്ട​റി​ലാ​ണ് ഇ​രു​വ​രും കോ​ഴി​ക്കോ​ട്ടെ​ത്തു​ന്ന​ത്. ഒ​രേ ദി​വ​സം വ്യ​ത്യ​സ്​​ത വേ​ഷ​ത്തി​ൽ ക​ണ്ട​താ​ണ് ഇ​രു​വ​രെ​യും സം​ശ​യി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഷാ​ഹി​ന​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വാ​ണ് ഫ​സ​ലു​റ​ഹ്മാ​ൻ. ഷാ​ഹി​ന​യു​ടെ സ​ഹോ​ദ​ര​ന്മാ​രും ഫ​സ​ലു​റ​ഹ്​​മാ​നു​മാ​യി ​കൈ​യാ​ങ്ക​ളി​ക്ക് ത​ളി​പ്പ​റ​മ്പ് സ്​​റ്റേ​ഷ​നി​ൽ കേ​സു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നെ​ന്ന വ്യാ​ജേ​ന ത​ളി​പ്പ​റ​മ്പ് സ്​​റ്റേ​ഷ​നി​ലേ​ക്ക് ഇ​രു​വ​രെ​യും വി​ളി​പ്പി​ച്ച് ചോ​ദ്യം​ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. സീ​നി​യ​ർ സി​വി​ൽ ഓ​ഫി​സ​ർ ഉ​ണ്ണി, പി.​പി. വി​നീ​ത്, സ​ബീ​ഷ് കു​മാ​ർ, ഹാ​ജി​റ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Loading...
COMMENTS