Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2020 11:31 PM GMT Updated On
date_range 15 Jun 2020 11:31 PM GMTനിയമന നിരോധനത്തിനെതിരെ റീത്തുവെച്ച് പ്രതിഷേധം
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാന സർക്കാറിൻെറ അപ്രഖ്യാപിത നിയമന നിരോധനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി ജില്ല ഓഫിസിനു റീത്ത് െവച്ച് സമരം നടത്തി. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പരീക്ഷ തട്ടിപ്പിനെതിരെ യൂത്ത് കോൺഗ്രസും കെ.എസ്.യുവും ഇടപെട്ടില്ലായിരുന്നെങ്കിൽ നസീമും ശിവരഞ്ജിത്തും അടക്കമുള്ള കൊടും ക്രിമിനലുകൾ പൊലീസ് സേനയിൽ എത്തുമായിരുന്നുവെന്ന് അഭിജിത്ത് പറഞ്ഞു. അർഹരായ മുഴുവൻ പേർക്കും പി.എസ്.സി മുഖേന നിയമനം നൽകുന്നതുവരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം തുടരുമെന്ന് കെ.എം. അഭിജിത്ത് പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ആർ. ഷഹിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ, കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ, സുഫിയാൻ ചെറുവാടി, ബവീഷ് ചേളന്നൂർ, വൈശാഖ് കണ്ണോറ, മുജീബ് പുറായിൽ, എൻ. ലബീബ്, അൻഷാദ് അടിവാരം, ജവഹർ പൂമംഗലം, ശ്രീയേഷ് ചെലവൂർ, എം.പി.എ. സിദ്ദീഖ്, സുജിത്ത് ഒളവണ്ണ, എസ്. സുനന്ദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story