Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓൺലൈൻ പഠനകേന്ദ്രത്തിന് ...

ഓൺലൈൻ പഠനകേന്ദ്രത്തിന് ടി.വി നൽകി പൂർവ വിദ്യാർഥികൾ

text_fields
bookmark_border
കുരുവൻപൊയിൽ: ഓൺലൈൻ പഠനകേന്ദ്രത്തിന് ടി.വി സംഭാവന നൽകി പൂർവ വിദ്യാർഥികൾ. കരുവൻപൊയിൽ ജി.എം.യു.പി സ്കൂളിൻെറ പ്രാദേശിക പഠന കേന്ദ്രത്തിനാണ് പൂർവ വിദ്യാർഥികളായ അമൽ, ഹാരിസ്, ബിലാൽ, സാഹിദ്, മുനീബ് എന്നിവർ ടി.വിയും കേബിൾ കണഷ്ഷനും നൽകിയത്. പഠന കേന്ദ്രത്തിൻെറ ഉദ്ഘാടനം കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ്‌ ടി.പി. അബ്ദുൽ നാസിർ അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ്‌ ആരിഫ ബീഗം, ബി.ആർ.സി കോഓഡിനേറ്റർമാരായ മുഹമ്മദ്‌ റാഫി, ഖയ്യും, പി.കെ. സുരേഷ് ബാബു, വി.പി. സുമിത എന്നിവർ സംസാരിച്ചു. എച്ച്.എം. ഇൻചാർജ് എ.വി. ബീന സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി സി.എൻ. മുഹമ്മദ്‌ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story