Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപടനിലത്തുകാരുടെ...

പടനിലത്തുകാരുടെ സിദ്ദീഖ് മാസ്​റ്റർ പടിയിറങ്ങി

text_fields
bookmark_border
കുന്ദമംഗലം: ശോച്യാവസ്ഥയിലായിരുന്ന പൊതുവിദ്യാലയത്തിൻെറ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി, അക്കാദമിക നിലവാരം ഉയർത്തി നാട്ടുകാരുടെ മനസ്സിലിടം നേടിയ പ്രധാനാധ്യാപകൻ പടിയിറങ്ങി. 2016 ജൂണിൽ സ്കൂളിലെത്തി മനോഹരമായ കെട്ടിടം പണി തീർക്കുന്നതിന് മുന്നിൽനിന്ന് നയിച്ച പ്രധാനാധ്യാപകൻ പടനിലത്തുകാരുടെ സി.കെ. സിദ്ദീഖാണ് കഴിഞ്ഞദിവസം സർവിസിൽനിന്ന് വിരമിച്ചത്. ദേശീയപാതയോരത്ത് മൂന്നു സൻെറ് സ്ഥലത്ത് അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയിരുന്ന സ്കൂളിന് കുന്ദമംഗലം ഗ്രാമപഞ്ചായത്തിൻെറയും നാട്ടുകാരുടെയും സഹകരണത്തോടെ പൂനൂർ പുഴയോരത്ത് 12 സൻെറ് സ്ഥലം വാങ്ങാനായത് സിദ്ദീഖ് മാസ്റ്ററുടെ നിരന്തര പരിശ്രമം മൂലമാണ്. തുടർന്ന് പി.ടി.എ.റഹീം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 87ലക്ഷം രൂപ ഉപയോഗിച്ചാണ് തറ നിലയും ഒന്നാം നിലയുമുള്ള 'എൽ' ഷെയ്പ് കെട്ടിടം നിർമിച്ചത്. സ്കൂളിൻെറ അക്കാദമിക നിലവാരവും മെച്ചപ്പെട്ടതിനെ തുടർന്ന് 40 കുട്ടികളിൽനിന്ന് 65 ആയി ഇപ്പോൾ വർധിച്ചിട്ടുണ്ട്. കളൻതോട് സ്വദേശിയായ സിദ്ദീഖ് 38 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്. കർഷകനും സംഘാടകനുമാണ്. ഭാര്യ സാജിദ ജെ.ഡി.ടി ഇസ്ലാം സ്കൂളിലെ അധ്യാപികയാണ്. പി.ടി.എ പ്രസിഡൻറ് യൂസുഫ് പടനിലം, ഗ്രാമപഞ്ചായത്തംഗം ടി.കെ. ഹിതേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചേർന്ന് യാത്രയയപ് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story