Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയു.പിയിലേക്ക്​...

യു.പിയിലേക്ക്​ മൂന്നാമത്തെ ട്രെയിനും യാത്രയായി

text_fields
bookmark_border
കണ്ണൂർ: അന്തർസംസ്ഥാന തൊഴിലാളികളുമായി കണ്ണൂരിൽനിന്നുള്ള മൂന്നാമത്തെ ട്രെയിനും യാത്രയായി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് വെള്ളിയാഴ്ച 1464 അന്തർസംസ്ഥാന തൊഴിലാളികളുമായാണ് ട്രെയിൻ യു.പിയിലേക്ക് പുറപ്പെട്ടത്. നേരത്തേ രണ്ടുതവണ കണ്ണൂരിൽനിന്ന് ട്രെയിൻ യു.പിയിലേക്ക് പോയിരുന്നു. 2280 തൊഴിലാളികളാണ് ഇതിൽ സ്വദേശത്തേക്ക് മടങ്ങിയത്. വെള്ളിയാഴ്ചത്തെ അന്തർസംസ്ഥാന തൊഴിലാളികളുടെ യാത്ര സൗജന്യമായിരുന്നു. സുപ്രീംകോടതി വിധിയെ തുടർന്നാണിത്. നേരത്തേ ട്രെയിൻ ടിക്കറ്റ് ചാർജ് തൊഴിലാളികളിൽനിന്ന് ഇൗടാക്കിയിരുന്നു. ഇനി ഞായറാഴ്ച ബംഗാളിലേക്ക് അന്തർസംസ്ഥാന തൊഴിലാളികളുമായി ട്രെയിൻ പോകും. ATHIDI THOZHILALIKAL 1,2,3.....കണ്ണൂരിൽനിന്ന് ഉത്തർപ്രദേശിലേക്കുള്ള ട്രെയിനിലേക്ക് അന്തർസംസ്ഥാന തൊഴിലാളികൾ കയറുന്നു (പടം KNR DESK ൽ )
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story