Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാവൂരിൽ അണുനശീകരണവും...

മാവൂരിൽ അണുനശീകരണവും ബോധവത്കരണവും

text_fields
bookmark_border
മാവൂർ: കഴിഞ്ഞ ദിവസം മാവൂരിൽ കോവിഡ് സ്ഥിരീകരിച്ച പ്രദേശത്ത് ആരോഗ്യവകുപ്പിൻെറ നേതൃത്വത്തിൽ ബോധവത്കരണം നടത്തി. കോവിഡ് സ്ഥിരീകരിച്ച സ്ത്രീയുടെ വീട്ടിലും പരിസരത്തും അഗ്നിശമന സേനയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. ഈ ഭാഗത്തെ കടകളിലും ആളുകൾ കൂടുന്നിടത്തും വീടുകളിലും സാമൂഹിക അകലത്തിൻെറ പ്രാധാന്യവും സാനിറ്റൈസർ ഉപയോഗിക്കേണ്ട പ്രാധാന്യവും കൈകഴുകേണ്ടതിൻെറ ആവശ്യകതയും ബോധ്യപ്പടുത്തി. വീടുകളിൽ ബോധവത്കരണ നോട്ടീസ് വിതരണം ചെയ്തു. ആളുകൾ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ, ജാഗ്രതയും മുൻകരുതലും കൈവിടരുതെന്നും ഓർമപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, പഞ്ചായത്തംഗം സാജിദ പാലിശ്ശേരി, ഹെൽത് ഇൻസ്പെക്ടർ ടി. അബ്ദുൽ മജീദ്, ജെ.എച്ച്.ഐ സി. ആരിഫ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story