Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.എം. വലിയുല്ലാഹി...

സി.എം. വലിയുല്ലാഹി ആണ്ടുനേർച്ച ഇന്ന് മടവൂർ സി.എം സെൻററിൽ

text_fields
bookmark_border
സി.എം. വലിയുല്ലാഹി ആണ്ടുനേർച്ച ഇന്ന് മടവൂർ സി.എം സൻെററിൽ നരിക്കുനി: മടവൂർ സി.എം വലിയുല്ലാഹി ആണ്ട് നേർച്ചയും ദിക്റ് ദുആ ആത്മീയ സമ്മേളനവും വ്യാഴാഴ്ച സി.എം സൻെറർ മടവൂർ ശരീഫിൽ നടക്കും. ഓൺലൈൻ വഴി രാത്രി ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനം ഇബ്രാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. ദിക്റ് ദുആ സമ്മേളനത്തിന് അലി ബാഫഖി തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ശിറിയ എം. അലിക്കുഞ്ഞി മുസ്ലിയാർ, കട്ടിപ്പാറ കെ.കെ. അഹ്മദ് കുട്ടി മുസ്ലിയാർ, ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ എന്നിവർ സംബന്ധിക്കും. സി.എം സൻെറർ ജനറൽ സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ ബാഖവി ആമുഖ പ്രഭാഷണം നടത്തും. cmcentreonline, Mediamission യൂട്യൂബ് ചാനലുകളിൽ പരിപാടികൾ തത്സമയം കാണാവുന്നതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story