Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2020 10:10 PM GMT Updated On
date_range 26 May 2020 10:10 PM GMTസാനിറ്റൈസർ, മാസ്ക് വിതരണം
text_fieldsbookmark_border
ഉരുവച്ചാൽ: ഇൻഫാക്ക് ചാരിറ്റബിൾ സൊസൈറ്റിയുടെ യുവജന വിഭാഗമായ ഇൻഫാക്ക് യൂത്ത് വിങ്ങിൻെറ ആഭിമുഖ്യത്തിൽ ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ സാനിറ്റൈസറും മാസ്ക്കുകളും വിതരണം ചെയ്തു. പരീക്ഷയെഴുതുന്ന പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് ആവശ്യമായ സാനിറ്റൈസറും മാസ്ക്കുകളുമാണ് സ്കൂൾ പ്രിൻസിപ്പൽ ബിന്ദുവിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചത്. ഇൻഫാക്ക് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് സി. നൗഷാദ്, സെക്രട്ടറി കെ.കെ. അബ്ദുൽ സലാം, യൂത്ത് വിങ് പ്രസിഡൻറ് ഷബ്നാസ് ഉരുവച്ചാൽ, സെക്രട്ടറി എൻ. അജ്മൽ, സ്കൂൾ ലാബ് അസിസ്റ്റൻറ് സനൂപ് കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story