Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരീക്ഷാർഥികൾക്ക്​...

പരീക്ഷാർഥികൾക്ക്​ മാസ്​ക്​ തയാറാക്കി സ്​കൗട്ട്​ ആൻഡ്​ ഗൈഡ്‌സ്

text_fields
bookmark_border
കേളകം: സൻെറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്‌സ് നിർമിച്ച മാസ്ക്കുകൾ സ്കൂളിനു കൈമാറി. ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമുള്ള മാസ്ക്കുകളാണ് കൈമാറിയത്. സ്കൂൾ പി.ടി.എ പ്രസിഡൻറ് എസ്.ടി. രാജേന്ദ്രൻ മാസ്റ്റർ, പ്രിൻസിപ്പൽ എൻ.ഐ. ഗീവർഗീസ്, സ്കൗട്ട് മാസ്റ്റർ കെ.വി. ബിജു തുടങ്ങിയവർ സംസാരിച്ചു. ഹയർ സെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സിലെ 32 കുട്ടികൾ ചേർന്നാണ് പരീക്ഷക്ക് മുന്നോടിയായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമുള്ള മാസ്ക്കുകൾ തയാറാക്കിയത്. ബിസ്മി പി. ബിജുവിൻെറ നേതൃത്വത്തിലാണ് കുട്ടികൾ മാസ്ക്കുകൾ സ്വന്തമായി നിർമിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story