Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗജന്യ യാത്രയോടൊപ്പം...

സൗജന്യ യാത്രയോടൊപ്പം മരുന്നും

text_fields
bookmark_border
മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിലെ ഡയാലിസിസ് രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം നടത്തി. ആർ.എം.പി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയാണ് പഞ്ചായത്തിന് മരുന്ന് നൽകിയത്. സന്നദ്ധസംഘടനകളുടെ സഹായത്തോടെ രോഗികൾക്ക് 225 തവണ ഡയാലിസിസ് സൗജന്യയാത്ര ഒരുക്കി. ആർ.എം.പി ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം വി.പി. പ്രകാശൻ മരുന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയനെ ഏൽപിച്ചു. പഞ്ചായത്ത് മെംബർ ശ്രീജേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, കെ.കെ.പി. ഫൈസൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story