Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്ദമംഗലം കോടതി...

കുന്ദമംഗലം കോടതി റോഡിന് 4.10 ലക്ഷത്തി‍െൻറ ഭരണാനുമതി

text_fields
bookmark_border
കുന്ദമംഗലം കോടതി റോഡിന് 4.10 ലക്ഷത്തി‍ൻെറ ഭരണാനുമതി കുന്ദമംഗലം: 100ാം വാര്‍ഷികം ആഘോഷിക്കുന്ന കുന്ദമംഗലം കോടതിയിലേക്കുള്ള റോഡി‍ൻെറ പ്രവൃത്തി നടത്തുന്നതിന് 4.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. ഒരു വര്‍ഷം നീളുന്ന കുന്ദമംഗലം കോടതിയുടെ 100ാം വാര്‍ഷിക ആഘോഷത്തിന് ഡിസംബര്‍ 24 ന് ഹൈകോടതി ജസ്റ്റിസ് എ.എം. ശഫീഖ് ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭം കുറിക്കും. കുന്ദമംഗലത്ത് പൊലീസ് സ്റ്റേഷനും കോടതിയും ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. എം.എല്‍.എയുടെ നിയോജകണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.3 കോടി രൂപ ചെലവില്‍ പൊലീസ് സ്റ്റേഷനുവേണ്ടി നിർമിച്ചു വരുന്ന കെട്ടിടത്തി‍ൻെറ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ ഇപ്പോഴുള്ള കെട്ടിടം കോടതിക്ക് മാത്രമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഒരു നൂറ്റാണ്ട് പഴക്കമുള്ള കുന്ദമംഗലം കോടതി കെട്ടിടത്തി‍ൻെറ പൈതൃകം സംരക്ഷിച്ചുകൊണ്ട് നവീകരിക്കുന്നതിന് ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതിന് ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും എം.എല്‍.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story