ഉ​േളള്യരിയിൽ റോഡ് ഉയർത്തി തുടങ്ങി

05:00 AM
03/12/2019
ഉള്ള്യേരി: രണ്ട് സംസ്ഥാന പാതകൾ കൂടിച്ചേരുന്ന ഉള്ള്യേരി അങ്ങാടിയിലെ റോഡ് ഉയർത്തൽ പ്രവൃത്തി തുടങ്ങി. 25 ലക്ഷം രൂപ മുടക്കിയാണ് പൊതുമരാമത്ത് വകുപ്പിൻെറ പ്രവൃത്തി. സിമൻറ് കട്ടകൾ പാകി ഈ ഭാഗം ഉയർത്തുന്ന ജോലിയാണ് നടക്കുന്നത്. അടുത്ത ശനിയാഴ്ചയോടെ പണി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു. ഏതാനും വർഷങ്ങളായി മഴക്കാലത്ത് ടൗണിൽ രൂക്ഷ വെള്ളക്കെട്ട് ഉണ്ടാവാറുണ്ട്. കഴിഞ്ഞ രണ്ടു വർഷവും ഇവിടെ ഗതാഗതം തടസ്സപ്പെടുകയും കടകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു.
Loading...