Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2019 11:32 PM GMT Updated On
date_range 11 Nov 2019 11:32 PM GMTജില്ല വോളിബാൾ ലീഗ് കുന്ദമംഗലം മേഖല മത്സരങ്ങൾ തുടങ്ങി
text_fieldsbookmark_border
കുന്ദമംഗലം: ജില്ല വോളിബാൾ ലീഗ് സീനിയർ വിഭാഗം കുന്ദമംഗലം മേഖല മത്സരങ്ങൾ കാരന്തൂർ പാറ്റേൺ ഗ്രൗണ്ടിൽതുടങ്ങി. ആദ ്യ മത്സരത്തിൽ എൻ.ഐ.ടി കോഴിക്കോടിനെ ഗ്രീൻ സ്റ്റാർ നരിക്കുനി പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ ഫൈറ്റേഴ്സ് പാലങ്ങാട് ആർ.ആർ.സി കരുവമ്പായിൽ ടീമിനെയും മൂന്നാം മത്സരത്തിൽ ഹെക്സാസ് കുട്ടമ്പുർ ടീം പ്രിയദർശിനി കുന്ദമംഗലത്തെയും പരാജയപ്പെടുത്തി. നാലാം മത്സരത്തിൽ എക്ളാറ്റ് എളേറ്റിൽ ടീം സാരഥി തേറ്റാമ്പുറത്തെയും അഞ്ചാമത്തെ മത്സരത്തിൽ സാവോസ് നരിക്കുനി ടീം സാന്റോസ് കുന്ദമംഗലത്തെയും പരാജയപ്പെടുത്തി. മത്സരങ്ങൾ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലീന വാസുദേവ് ഉദ്ഘാടനം ചെയ്തു. ജില്ല വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് സി. സത്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ പടാളിയിൽ ബഷീർ സംസാരിച്ചു. പാറ്റേൺ സെക്രട്ടറി സി.യൂസഫ് സ്വാഗതം പറഞ്ഞു. മത്സരം ബുധനാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story