പുഴനനവിൽ വിറങ്ങലിച്ച് അനൂപ

05:02 AM
14/08/2019
വേങ്ങേരി: ഇൗ വീട്ടിൽ അകത്ത് ഇനിയൊന്നുമില്ല. പുറത്തുകിടക്കുന്നവയിൽതന്നെ ഉപയോഗിക്കാൻ പറ്റുന്നത് മൂേന്നാ നാലോ അലൂമിനിയം പാത്രങ്ങളും ഉടയാതെ കിട്ടിയ ചില കുപ്പികളും മാത്രമാണ്. കണ്ണാടിക്കൽ വടക്കേവയലിൽ അവിവാഹിതയായ നാൽപത്തിയേഴുകാരി അനൂപയുടെ കഥ കേട്ടാൽ വിങ്ങലോടെയേ തിരിച്ചു പോരാൻ പറ്റൂ. തൻെറ വീട്ടിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും പുറത്തിട്ട് ഒഴിഞ്ഞ വീടകത്തെ ചൂണ്ടിക്കാണിക്കുേമ്പാൾ ഒരു വീട് പുലർന്നത് ഇത്രയും ചുരുങ്ങിയ സാധനംകൊണ്ടാണോ എന്നതോന്നൽ ബാക്കിയാവും. മൂന്നു സഹോദരികളുടെ തണലിൽ കഴിയുന്ന അനൂപക്ക് ഇനി വീണ്ടും കാരുണ്യം കാത്തു കഴിയണം. ചിതലരിച്ച കൈക്കോലുകളിൽ താങ്ങിനിൽക്കുന്ന ഒാടിട്ട വീടിൻെറ മുറികളിൽ ഒന്നരയാൾപൊക്കത്തിൽ വെള്ളം കയറി. ഒറ്റക്കായ വീട്ടിലെ തനിക്ക് ഇടക്കൊന്ന് ഒച്ചകേൾക്കാൻ ഉണ്ടായിരുന്ന ടി.വിയും കിടക്കാനുണ്ടായിരുന്ന കട്ടിലും ഉപയോഗിക്കാൻ കഴിയാത്തവിധം നശിച്ചു. വിറക് വിലകൊടുത്ത് വാങ്ങാൻ പാങ്ങില്ലാത്തതിനാൽ അൽപാഹാരം വേവിച്ചെടുക്കാനുള്ള വൈദ്യുതി അടുപ്പും വെള്ളത്തിൽ മുങ്ങി കേടായി. വെള്ളം കയറിയാലും നനയില്ലെന്നു കരുതി ചിലരുടെ സഹായത്തോടെ ഉയരത്തിൽ വെച്ചതായിരുന്നു ഇവയെല്ലാം. കുത്തിയൊലിപ്പിൽ എല്ലാം താഴെ വീണു നശിച്ചു.
Loading...
COMMENTS