കൊയിലാണ്ടിയില്‍ കെട്ടിട നിര്‍മാണ പ്രവൃത്തിക്ക് ഇനി വനിതകളും

05:01 AM
12/07/2019
കൊയിലാണ്ടി: മേഖലയിൽ കെട്ടിട നിർമാണത്തിന്‌ ഇനി വനിതകളും. നഗരസഭയിലെ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തുക. പി.എം.എ.വൈ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ ഭവന നിര്‍മാണം നടത്തിയാണ് ഈ രംഗത്തേക്ക് ചുവടുവെക്കുന്നത്. നഗരസഭയിലെ കൊടക്കാട്ടും മുറിയിൽ തുടക്കം കുറിച്ച് നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി അധ്യക്ഷത വഹിച്ചു. പി.സി. കവിത, എന്‍.കെ. ഭാസ്‌കരന്‍, വി.കെ. അജിത, കെ. ഷിജു, ദിവ്യ സെല്‍വരാജ്, ബാവ കൊന്നേന്‍കണ്ടി, ഗിരീഷ് കുമാര്‍, കെ.എം. പ്രസാദ്, ഏക് സാത്ത് വിനീത, എം.പി. ഇന്ദുലേഖ, യു.കെ. റീജ എന്നിവര്‍ സംസാരിച്ചു. പുസ്തക ചർച്ച കൊയിലാണ്ടി: വായന പക്ഷാചരണ സമാപനത്തിൽ നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല പുസ്തകങ്ങൾ പരിചയപ്പെടുത്തലും ചർച്ചയും സംഘടിപ്പിച്ചു. നടുവത്തൂർ സൗത്ത് എൽ.പി സ്കൂളിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ അംഗം ഇ. വത്സല ഉദ്ഘാടനം ചെയ്തു. കെ. സുധീർ അധ്യക്ഷത വഹിച്ചു. കെ.ആർ. മീരയുടെ ആരാച്ചാർ കെ. മധു, പൗലൊ കൊയ്ലൊയുടെ ദി ആൽെക്കമിസ്റ്റ് പി.കെ. പ്രദീപൻ, പ്രഫ. പന്മന രാമചന്ദ്രൻ നായരുടെ നല്ല മലയാളം കെ.കെ. ലെനിൻ എന്നിവർ പരിചയപ്പെടുത്തി. രാജൻ നടുവത്തൂർ സ്വാഗതവും കെ.കെ. ഷാജു നന്ദിയും പറഞ്ഞു.
Loading...
COMMENTS