യൂത്ത് കോൺഗ്രസ് ധർണ

05:03 AM
18/05/2019
പേരാമ്പ്ര: ഇൻറർനെറ്റ് തകരാറിലായതോടെ നികുതി അടക്കുന്നതുൾെപ്പടെ സേവനങ്ങൾ തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെരുവണ്ണാമൂഴിയിലുള്ള ചക്കിട്ടപാറ വില്ലേജ് ഓഫിസിനു മുന്നിൽ ധർണ നടത്തി. കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം പ്രസിഡൻറ് ജിതേഷ് മുതുകാട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രാജേഷ് തറവട്ടത്ത് അധ്യക്ഷത വഹിച്ചു. എസ്. സുനന്ദ്, ഗിരിജ പുതിയോട്ടിൽ, ബാബു കൂനംതടം, പ്രകാശ് മുള്ളൻകുഴി, ജോസ് പുളിന്താനം, സി. ഭവിന്ദ്, ജസ്റ്റിൻ രാജ്, ഷീന റോബിൻ, ഷൈല ജയിംസ് എന്നിവർ സംസാരിച്ചു.
Loading...
COMMENTS