വിസ്മയമായി 'ചേരള' ദ്വീപി​െൻറ കാഴ്ചകൾ

05:01 AM
16/05/2019
വിസ്മയമായി 'ചേരള' ദ്വീപിൻെറ കാഴ്ചകൾ കോഴിക്കോട്: കാഴ്ചക്കാരെ ചിന്തിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന നിരവധി ചിത്രങ്ങളുമായി കെ. സുധീഷിൻെറ ചിത്രപ്രദർശനം ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. 'ചേരള' ദ്വീപ് എന്ന സാങ്കൽപിക ദേശത്തിൻെറ ചിത്രങ്ങൾ. ഒറ്റപ്പെട്ടുപോകുന്ന മനുഷ്യൻെറ അവസ്ഥ, ഒ.വി. വിജയൻെറ വിഖ്യാത നോവൽ ധർമപുരാണത്തെ ആസ്പദമാക്കിയുള്ള രചനകൾ. ചിലപ്പതികാരം ചിത്രീകരണം, മനുഷ്യാവസ്ഥയെ വിശകലനം ചെയ്യുന്ന ചിത്രങ്ങൾ, സോക്കർ മാനിയ, കൊളോണിയൽ മെമ്മറീസ്, കേരളത്തിലെത്തിയ ബംഗാളിയുടെ മനസ്സ് തുടങ്ങിയവയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. സൂഫി യോഗി പരമ്പരയിൽ ഭായ് സാഹബിൻെറയും ശിവബാല യോഗിയുടെയും ജീവിത മുഹൂർത്തങ്ങളും പ്രദർശനത്തിൽ കാണാം. പ്രദർശനം 20ന് സമാപിക്കും.
Loading...