Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2019 11:32 PM GMT Updated On
date_range 15 Feb 2019 11:32 PM GMTനാടൻ ചാരായവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
ബാലുശ്ശേരി: അഞ്ചു ലിറ്റർ നാടൻ ചാരായവുമായി കൂട്ടാലിട തറോൽ രാജേഷിനെ (38) ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ള ിയാഴ്ച പുലർച്ച കൂട്ടാലിടയിൽ വാഹന പരിശോധനക്കിടെയാണ് ചാരായം പിടികൂടിയത്. ബാലുശ്ശേരി വനിത എസ്.ഐ ലളിതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കിനാലൂർ ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി ബാലുശ്ശേരി: കിനാലൂർ ചിന്ത്രമംഗലം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം. സ്വാമി വിവേകാമൃതചൈതന്യ ആധ്യാത്മിക പ്രഭാഷണം നടത്തി. പ്രസിഡൻറ് പി.കെ. ബാലകൃഷ്ണൻ നായർ, വിജയൻ കാവങ്ങാട്, എ. പ്രഭാകരൻ നായർ, പി.വി. രവീന്ദ്രൻ, വി.കെ. മോഹനൻ, പി.എൻ. മഹാദേവൻ എന്നിവർ സംബന്ധിച്ചു. ഭരണസമിതി സെക്രട്ടറി കൂട്ടോത്ത് കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു. അയ്യപ്പന് കളമെഴുത്തും പാട്ടും, സർപ്പബലി, പരദേവതക്ക് കളമെഴുത്തും പാട്ടും, പള്ളിവേട്ട, ചിന്ത്ര മംഗലത്തപ്പൻ കാഴ്ചവരവുകൾ തുടങ്ങിയവ ഉത്സവാഘോഷത്തിെൻറ ഭാഗമായി നടക്കും. ഉത്സവം 21ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story