Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2019 11:31 PM GMT Updated On
date_range 2 Jan 2019 11:31 PM GMTകെയർ ഹോം പദ്ധതിയിൽ വാഴയൂരിൽ രണ്ടു വീടുകൾ
text_fieldsbookmark_border
കാരാട്: സംസ്ഥാന സഹകരണ വകുപ്പിെൻറ പ്രളയദുരിതാശ്വാസ കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി വാഴയൂർ പഞ്ചായത്തിൽ രണ്ടു വീടുകളുടെ തറക്കല്ലിടൽ നിർവഹിച്ചു. കപ്പുറത്ത് പുറായ് ഗണേശൻ, പൂവാടിച്ചാലിൽ അയ്യപ്പൻ എന്നിവർക്കാണ് വീടുകൾ നിർമിച്ച് നൽകുന്നത്. ഒാരോ വീടിനും അഞ്ചുലക്ഷം രൂപ വീതമാണ് വകയിരുത്തിയത്. ബാക്കി തുക മറ്റു സഹായങ്ങളിലൂടെ കണ്ടെത്തി പണിപൂർത്തിയാക്കും. കപ്പുറത്ത് പുറായിൽ നടന്ന ചടങ്ങിൽ വാഴയൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി. ആലിക്കോയ തറക്കല്ലിട്ടു. പഞ്ചായത്ത് അംഗം പി.വി. അബ്ദുൽ മജീദ്, പി.കെ.സി. അബ്ദുറഹിമാൻ, സഹകരണ ഇൻസ്പെക്ടർ പി. ഗോപകുമാർ, അജിതകുമാരി, സി. നിധീഷ്, എൻ. ഭാഗ്യനാഥ് എന്നിവർ സംസാരിച്ചു. vazhayoor സംസ്ഥാന സഹകരണ വകുപ്പിെൻറ പ്രളയ ദുരിതാശ്വാസ കെയർ ഹോം പദ്ധതിയിൽ പെടുത്തി വാഴയൂർ പഞ്ചായത്തിൽ നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ വാഴയൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി. ആലിക്കോയ നിർമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story