Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരള...

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസില്‍ സംവരണം പാലിക്കണം -എം.ഇ.എസ്

text_fields
bookmark_border
കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസില്‍ സംവരണം പാലിക്കണം -എം.ഇ.എസ്
cancel
കൊടുവള്ളി: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസില്‍ സംവരണം നിഷേധിക്കുന്നത് ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ഭരണഘടന അവകാശ ലംഘനമാണെന്നും സംവരണം ഉറപ്പുവരുത്തണമെന്നും എം.ഇ.എസ് അഖിലേന്ത്യ സെക്രട്ടറി സി.ടി. സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. താമരശ്ശേരി താലൂക്ക് കമ്മിറ്റി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡൻറ് ടി.കെ.സി. മുഹമ്മത് അധ്യക്ഷത വഹിച്ചു. പി.എ. അബ്ദുറഹിമാന്‍, എ.ടി.എം. അഷ്‌റഫ്, പി.ടി. അസ്സയിന്‍ കുട്ടി, എം.പി.സി. നാസര്‍, കെ.എം.ഡി. മുഹമ്മത്, നാസര്‍ പാലങ്ങാട്, എന്‍.കെ. അബൂബക്കര്‍, ടി.പി.എ. നസീര്‍, താനിക്കല്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. എ.സി. അബ്ദുല്‍ അസീസ് സ്വാഗതവും ഒ.കെ. അഷ്‌റഫ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story