Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2019 11:31 PM GMT Updated On
date_range 2019-01-02T05:01:59+05:30കരുവൻതിരുത്തി വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം ഉദ്ഘാടനം 12ന്
text_fieldsഫറോക്ക്: നഗരസഭയിലെ കരുവൻതിരുത്തി വില്ലേജ് ഓഫിസിനായി നിർമിക്കുന്ന പുതിയ കെട്ടിട നിർമാണം അന്തിമഘട്ടത്തിൽ. ജനുവരി 12ന് ഉദ്ഘാടനം ചെയ്യും. അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വെസ്റ്റ് നല്ലൂർ ബൈപാസ് റോഡിൽ ഗവ. എൽ.പി. സ്കൂളിനു സമീപം പുല്ലൂർ പടിയിലാണ് രണ്ടു നിലകളിലായി 240 ചതരുശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ ഓഫിസ് ഉയരുന്നത്. 40 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. കോഴിക്കോട് നിർമിതികേന്ദ്രത്തിനാണ് നിർമാണ ചുമതല. തറയിൽ ടൈൽ വിരിക്കലും ചുവരുകളുടെ ചായം പൂശലും പൂർത്തിയായി. ചൊവ്വാഴ്ച മുതൽ കെട്ടിടത്തിന് പുറത്ത് ഇൻറർലോക് കട്ടകൾ വിരിക്കും. ഈ പ്രവൃത്തി കൂടി കഴിഞ്ഞാൽ വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനത്തിനു സജ്ജമാകും. നിലവിൽ ഫറോക്കിനു സമീപം ചായിച്ചൻ വളവിലെ താൽക്കാലിക കെട്ടിടത്തിലാണ് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ മൂന്ന് പ്രാവശ്യമാണ് ഓഫിസ് പല വാടക കെട്ടിടങ്ങളിലായി പ്രവർത്തിച്ചത്. വെസ്റ്റ് നല്ലൂരിലെ വാകേരി അപ്പു എന്ന പവിത്രനാണ് വില്ലേജ് ഓഫിസിന് ഭൂമി നൽകിയത്. തെൻറ മാതാപിതാക്കൾ വാകേരി കുഞ്ഞിക്കോരുവിെൻറയും അമ്മയായ ശ്രീമതിയുടെയും ഓർമ നിലനിർത്താൻ ഒരു നല്ലകാര്യം ചെയ്യണമെന്ന ചിന്തയാണ് ഇതിനു പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Next Story