Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാലുശ്ശേരി മുക്കിൽ...

ബാലുശ്ശേരി മുക്കിൽ മോഷണ പരമ്പര

text_fields
bookmark_border
ബാലുശ്ശേരി മുക്കിൽ മോഷണ പരമ്പര
cancel
ബാലുശ്ശേരി: ബാലുശ്ശേരി മുക്കിൽ നാല് കടകളുടെ ഷട്ടർ മോഷ്ടാക്കൾ തകർത്തു. ബുധനാഴ്ച പുലർച്ച ഒന്നിനും നാലിനും ഇടയി ലാണ് സംഭവം. ബാബുവി​െൻറ ഉടമസ്ഥതയിലുള്ള ആതിര ഫാസ്റ്റ്ഫുഡ്, അറപ്പീടിക കോറോത്ത് വയൽ സലീമി​െൻറ സിറ്റി ചിക്കൻ സ്റ്റാൾ, കുറുമ്പൊയിൽ കെ.ആർ.സി സ്റ്റോപ്പിന് സമീപത്തുള്ള അബ്ദുൽ അസീസി​െൻറ തമന്ന പർദ ഷോപ്പ്, കുനിയിൽ അമ്മദി​െൻറ ബെസ്റ്റ് ബേക്കറി എന്നീ കടകളുടെ ഷട്ടറാണ് തകർത്തത്. ബേക്കറി ഒഴികെ മൂന്ന് കടകളിലും അകത്ത് കയറിയ മോഷ്ടാക്കൾക്ക് പണമൊന്നും കിട്ടിയിട്ടില്ല. ആതിര ഫാസ്റ്റ് ഫുഡിൽ നിന്നും 200 രൂപ മാത്രമാണ് ലഭിച്ചത്. ബാലുശ്ശേരിയിൽ മൂന്നാം തവണയാണ് ഷട്ടർ തകർത്തുള്ള കവർച്ച. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഈ മാസം രണ്ടാം തവണയാണ് ബാലുശ്ശേരി കേന്ദ്രീകരിച്ച് മോഷണം നടക്കുന്നത്. എരമംഗലം ക്ഷേത്ര ഭണ്ഡാരവും കരയത്തൊടി പള്ളിയിലെ സംഭാവനപ്പെട്ടിയും മോഷ്ടാക്കൾ കുത്തിതുറന്ന് പണം മോഷ്ടിച്ചിരുന്നു. ഷട്ടറിൽ കൊളുത്തിട്ട് വാഹനമുപയോഗിച്ച് വലിച്ചാണ് ഷട്ടർ തകർത്തതെന്ന് കരുതുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story