Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2018 11:32 PM GMT Updated On
date_range 24 Dec 2018 11:32 PM GMTഫുട്ബാൾ: പുള്ളാവൂർ ജേതാക്കൾ
text_fieldsbookmark_border
ഫുട്ബാൾ: പുള്ളാവൂർ ജേതാക്കൾ തിരുവമ്പാടി: പാമ്പിഴഞ്ഞപാറ സ്വാശ്രയസംഘം സംഘടിപ്പിച്ച ഫുട്ബാൾ മേളയിൽ ഹോണ്ട ബോയ്സ് പുള്ളാവൂർ ജേതാക്കളായി. വിന്നേഴ്സ് പാമ്പിഴഞ്ഞപാറ രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് ദേശീയ കായികതാരം അപർണ റോയി ട്രോഫി സമ്മാനിച്ചു. സി.എം. നിസാർ, എ.കെ .മുജീബ്, സി.പി. റഹീസ്, അബ്ദു പനോളി എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് ക്യാമ്പ് തുടങ്ങി തിരുവമ്പാടി: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ക്യാമ്പ് ആനക്കാംപൊയിൽ ഗവ.എൽ.പി സ്കൂളിൽ തുടങ്ങി. ക്യാമ്പിെൻറ ഭാഗമായി വിദ്യാലയത്തിൽ ഉദ്യാനവും ഓപ്പൺ സ്റ്റേജും നിർമിക്കും. വീടുകളിൽ അടുക്കളത്തോട്ടം, സമദർശൻ, ശാസ്ത്ര വിസ്മയം, ആദിവാസി കോളനിയിൽ ശുചിത്വ ആരോഗ്യ ബോധവത്കരണം പരിപാടികളും നടത്തും. ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും. സമാപന ചടങ്ങിൽ ഹീരാ രത്തൻ മനേക് മുഖ്യാതിഥിയാകും. * Thiru 2: പാമ്പിഴഞ്ഞപാറ സ്വാശ്രയസംഘം നടത്തിയ ഫുട്ബാൾമേളയിൽ ജേതാക്കളായ ഹോണ്ട ബോയ്സ് പുള്ളാവൂർ ടീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story