Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലയോര ഗ്രാമങ്ങൾ...

മലയോര ഗ്രാമങ്ങൾ ക്രിസ്​മസ് ആഘോഷ നിറവിൽ

text_fields
bookmark_border
മലയോര ഗ്രാമങ്ങൾ ക്രിസ്​മസ് ആഘോഷ നിറവിൽ
cancel
കോടഞ്ചേരി: മലയോര ഗ്രാമങ്ങൾ ക്രിസ്മസ് ആഘോഷങ്ങളുടെ നിറവിൽ. യേശുദേവ​െൻറ കാലിത്തൊഴുത്തിലെ പിറവി അനുസ്മരിച്ച് പു ൽത്തൊട്ടിലുകൾ വീട്ടുമുറ്റത്തും ദേവാലയങ്ങളിലും ഒരുക്കിക്കഴിഞ്ഞു. നക്ഷത്ര ശോഭയിൽ തിളങ്ങുന്ന അലങ്കാരങ്ങൾ ദേവാലയങ്ങളെയും ഭവനങ്ങളെയും ആകർഷകമാക്കുന്നു. ക്രിസ്മസി​െൻറ സന്ദേശം വിളിച്ചോതുന്ന കരോൾ സംഘങ്ങൾ വീടുവീടാന്തരം കയറിയിറങ്ങുന്നു. എങ്ങും ഉത്സവാഘോഷങ്ങളുടെ തിളക്കമാണ് മലയോര ഗ്രാമങ്ങളിൽ കാണാൻ കഴിയുന്നത്. ക്രിസ്മസ് ആഘോഷങ്ങൾ ഇന്ന് പാതിര കുർബാനയോടെ ആരംഭിക്കും. തിരുകർമങ്ങൾക്ക് ഇടവക വികാരിമാർ നേതൃത്വം നൽകും. കോടഞ്ചേരി സ​െൻറ് മേരീസ് ഫൊറോന ദേവാലയത്തിൽ ഫാ. തോമസ് പൊരിയത്ത്, ചെമ്പുകടവ് സ​െൻറ് ജോർജ് ദേവാലയത്തിൽ ഫാ. ജോർജ് വരിക്കശ്ശേരി, തുഷാരഗിരി സ​െൻറ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ഫാ. തോമസ് കലൂർ, ഈങ്ങാപ്പുഴ സ​െൻറ് വിൻസെൻഷ്യൽ ദേവാലയത്തിൽ ഫാ. ജോസ് പുതിയാപറമ്പിൽ, പുതുപ്പാടി സ​െൻറ് ജോർജ് ദേവാലയത്തിൽ ഫാ. ജെയ്സൺ കാരക്കുന്നേൽ എന്നിവർ തിരുകർമങ്ങൾക്ക് കാർമികത്വം വഹിക്കും. ക്യാപ്ഷൻ: malayora xmas.jpg ഈങ്ങാപ്പുഴയിൽ ക്രിസ്മസ് സന്ദേശവുമായി കരോൾ സംഘം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story