Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2018 11:33 PM GMT Updated On
date_range 2018-12-20T05:03:55+05:30ഐ.ഒ.സി ടാങ്കർ തൊഴിലാളി പണിമുടക്ക്; ചർച്ച പരാജയം
text_fields* സമരം രണ്ടാം ദിനത്തിലേക്ക് * മലബാർ മേഖലയിൽ ഇന്ധനനീക്കം തടസ്സപ്പെടും ഫറോക്ക്: ഐ.ഒ.സി ടാങ്കർ തൊഴിലാളികളുടെ പണിമ ുടക്ക് സമരം ഒത്തുതീർക്കാൻ കോഴിക്കോട് എ.ഡി.എം ബുധനാഴ്ച വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടു. എ.ഡി.എം നാരായണെൻറ നേതൃത്വത്തിൽ തൊഴിലാളി യൂനിയൻ നേതാക്കളും ഐ.ഒ.സി അധികൃതരും നടത്തിയ ചർച്ചയാണ് തീരുമാനമാവാതെ പിരിഞ്ഞത്. ടാങ്കർ ലോറിയിൽ ഇന്ധനം നിറക്കുന്ന ഫില്ലിങ്ങ് പോയൻറിെൻറ നീളം നിലവിൽ 175 സെ.മീറ്റർ ഉള്ളത് ഒരു മീറ്ററാക്കി കുറയ്ക്കണമെന്നതായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യം. ഇതിൽ തീരുമാനമാവാത്തതിനെ തുടർന്നാണ് ബുധനാഴ്ച വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടത്. ഇതോടെ, പെട്രോൾ പമ്പുകളും ആശങ്കയിലായി. സമരം തുടർന്നാൽ മലബാർ മേഖലയിൽ ഇന്ധനനീക്കം തടസ്സപ്പെടും. ചർച്ചയിൽ ഇന്ത്യൻ ഓയിൽ കോർപറേഷനെ പ്രതിനിധാനംചെയ്ത് സീനിയർ ഡിപ്പോ മാനേജർ സന്തോഷ്, അസിസ്റ്റൻറ് മാനേജർ ടിന കുഞ്ചറിയാസ്, ഡിവിഷൻ മാനേജർ വിജയരാഘവൻ, ടാങ്ക് ലോറി വർക്കേഴ്സ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റിയെ പ്രതിനിധാനംചെയ്ത് തൊഴിലാളി യൂനിയൻ നേതാക്കളായ എ. പത്മമനാഭൻ, വി. രവീന്ദ്രൻ, കെ. സഹദേവൻ, കാളക്കണ്ടി ബാലൻ, കെ. സിനോജ് എന്നിവർ പങ്കെടുത്തു.
Next Story