മണ്ണുദിനം ആചരിച്ചു

05:05 AM
06/12/2018
കുറ്റ്യാടി: കായക്കൊടി കെ.പി.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ മണ്ണുദിനാചരണം നടത്തി. ഹ്യുമാനിറ്റീസ് വിദ്യാർഥികൾ നടത്തുന്ന 'മണ്ണിന് കാവലാളാവാം' കാമ്പയി​െൻറ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. ടി. നിജീഷ് കുമാർ ഉദ്ഘാടനം ചെയ്തു. നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷത വഹിച്ചു. സവാദ് പൂമുഖം, ശ്രീരഞ്ജിനി, സഹറ മാലിയ, എ.കെ. സായന്ത്, എം.കെ. വിദ്യ, അഭിനവ് അജിത്, യു.വി. ജിഷ്ണു, അഭിനവ് എന്നിവർ സംസാരിച്ചു. സ്കൂൾ മുറ്റത്തൊരുക്കിയ കാൻവാസിൽ വിദ്യാർഥികൾ മണ്ണുമുദ്ര പതിപ്പിച്ചു. കെ.ടി. അഫ്നാൻ അമീൻ, നാജിയ നസ്റിൻ, ഫാരിസ ഫർഹത്, മുഹമ്മദ് സഫ്ഫാൻ എന്നിവർ നേതൃത്വം നൽകി.
Loading...
COMMENTS