ജോർജ്‌ എം. തോമസ് എം.എൽ.എ കൈയേറിയ മിച്ചഭൂമി തിരിച്ചുപിടിക്കണം

05:04 AM
06/12/2018
കോടഞ്ചേരി: കേന്ദ്ര സർക്കാർ ഫാഷിസ്റ്റ് ഭരണത്തിനെതിരെയും കേരള സർക്കാറി​െൻറ ജനദ്രോഹ നയത്തിനെതിരെയും തിരുവമ്പാടി എം.എൽ.എയുടെ മിച്ചഭൂമി ഇടപാടിനെതിരെയും കോടഞ്ചേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സായാഹ്ന ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് മണ്ഡലം പ്രസിഡൻറ് സി.കെ. കാസിം മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയർമാൻ കെ.എം. പൗലോസ് അധ്യക്ഷത വഹിച്ചു. പ്രിൻസ് പുത്തൻകണ്ടം, വി.ഡി ജോസഫ്, ലിസി ചാക്കോ, സണ്ണി കാപ്പാട്ടുമല, റോയി മുരിക്കോലി, അബൂബക്കർ മൗലവി, ഇബ്രാഹിം തട്ടൂർ, ചാക്കോച്ചൻ പേണ്ടാനത്ത്, എം.കെ. ഏലിയാസ്, അബ്ദുൽ കഹാർ, കെ.എം. ബഷിർ, ഫ്രാൻസിസ് ചാലിൽ, മാത്യു ചെമ്പോട്ടിക്കൽ എന്നിവർ സംസാരിച്ചു. photo koden33.jpg കോടഞ്ചേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്യുന്നു
Loading...
COMMENTS