Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാംസ്കാരിക സായാഹ്നം

സാംസ്കാരിക സായാഹ്നം

text_fields
bookmark_border
നന്മണ്ട: നവോത്ഥാന ചിന്തകളും ജനാധിപത്യബോധവും നമ്മുടെ വീടി​െൻറ അകത്തളത്തിൽനിന്ന് ഉയർന്നുവരേണ്ടതുണ്ടെന്ന് റിട്ട. അസോസിയേറ്റ് പ്രഫ. ഗോപൻ മെയ്ജി പറഞ്ഞു. ഗ്രാമപഞ്ചായത്ത് ലൈബ്രറി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നത്തിൽ 'കേരളം ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. മനോഹരൻ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ വി.കെ. നിത്യകല, വി.പി. ഗിരിജ എന്നിവർ സംസാരിച്ചു. ഡോ. കെ. ദിനേശൻ സ്വാഗതവും ഷാജി ജോൺ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story