Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപഠന റിപ്പോർട്ട് ഉടൻ...

പഠന റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കണം

text_fields
bookmark_border
പഠന റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കണം
cancel
കക്കട്ടിൽ: കിർത്താഡ്‌സ് കുംഭാര സമുദായത്തെക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കണമെന്നും അപാകതകൾ പരിശോധിച്ച് തർക്കമറ്റതാക്കാനുള്ള അനുമതി നൽകണമെന്നും പട്ടികജാതി-പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലനോട് കേരള കുംഭാര സമുദായ സഭ നേതാക്കൾ ആവശ്യപ്പെട്ടു. മുഖ്യ രക്ഷാധികാരി ബാബുരാജ്‌ കക്കട്ടിലി​െൻറ നേതൃത്വത്തിൽ ഉണ്ണികൃഷ്ണൻ ഫറോക്ക്, ബാബു കക്കോടി, വേലായുധൻ, മണി എന്നിവർ ചേർന്ന് നിവേദനം നൽകി. കഴിഞ്ഞ ബജറ്റിൽ കുംഭാര കോളനി നവീകരണത്തിന് നീക്കിവെച്ച അഞ്ചുകോടി രൂപ ഉടൻ വിതരണം ചെയ്യണമെന്നും കോളനികളിൽ ചുരുങ്ങിയത് 25 വീടെങ്കിലും വേണമെന്ന നിബന്ധന റോഡ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യം തീരെ ഇല്ലാത്ത പത്തിനു മുകളിൽ കുടുംബങ്ങളുള്ള കോളനികളെപ്പോലും ബാധിക്കുന്നതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ നിബന്ധന മാറ്റണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് പട്ടികജാതി വിദ്യാർഥികൾക്ക് നൽകിവരുന്നതുപോലെ ധനസഹായം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story