Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2018 11:34 PM GMT Updated On
date_range 2018-12-02T05:04:00+05:30ഭരണവർഗം ഓർമകളെ കുഴിച്ചുമൂടാൻ ശ്രമിക്കുന്നു -കെ.ഇ.എൻ
text_fieldsമേപ്പയൂർ: ധീരമായ ഓർമകളെ മായ്ച്ചുകളയാനും ചരിത്രത്തെ കുഴിച്ചുമൂടാനുമുള്ള ശ്രമങ്ങളാണ് ഇന്ന് ഇന്ത്യയിലെ ഭരണവർഗ അജണ്ടയെന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ഫയർ ആൻഡ് െറസ്ക്യൂ സർവിസിൽ ഫയർമാൻ ആയി ജോലി നോക്കുന്ന ലതീഷ് നടുക്കണ്ടിയുടെ 'മൂന്നാമത്തെ ചെരിപ്പ്'എന്ന പ്രഥമ കവിതാസമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലാവില ബുക്സ് ആണ് പ്രസാധകർ. വിളയാട്ടൂർ കൈലാസ കലാകേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോ. സോമൻ കടലൂർ അധ്യക്ഷത വഹിച്ചു. കൽപറ്റ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന പുസ്തകം ഏറ്റുവാങ്ങി. പല മട്ടിലുള്ള സമകാലിക ആകുലതകളെ കവിതയുടെ ഭാഷയിലേക്ക് പരിവർത്തനം ചെയ്യുകയാണ് കവിതകളിലൂടെ ലതീഷ് എന്ന് പുസ്തകം പരിചയപ്പെടുത്തിയ എം.പി. അനസ് അഭിപ്രായപ്പെട്ടു. ബൈജു പാലയാട്, രഘു നമ്പിയത്ത്, ശ്രീനിലയം ജയകൃഷ്ണൻ, വി.സി. സുപ്രഭിൻ എന്നിവർ സംസാരിച്ചു. ലതീഷ് നടുക്കണ്ടി മറുപടി ഭാഷണം നടത്തി. ഇതോടനുബന്ധിച്ച് നടന്ന കവിയരങ്ങ് പി.ആർ. രതീഷ് ഉദ്ഘാടനം ചെയ്തു. ഈ പുസ്തകത്തിെൻറ വിൽപനയിലൂടെ സമാഹരിക്കുന്ന തുക ബാലുശ്ശേരി കാക്കൂരിൽ പ്രവർത്തിക്കുന്ന 'സുകൃതം'ഓർഫനേജിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനായി നൽകും.
Next Story